ഇടുക്കി: 2018-ലെ പ്രളയകാലത്താണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്. അന്നത് ചരിത്രമായിരുന്നു. 26 വർഷങ്ങൾക്ക് ശേഷം പതിയെ ഇടുക്കിയുടെ ഷട്ടറുകൾ തുറക്കുന്നത് കാണാൻ ജനം കാത്തിരുന്നു. ചരിത്ര നിമിഷങ്ങളെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. മൂന്ന് വർഷത്തിനുള്ളിൽ വീണ്ടും നാളെ ഇടുക്കി ഡാമിൻറെ ഷട്ടറുകൾ വീണ്ടും തുറക്കും.
1976-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി നാടിന് സമർപ്പിച്ചത്. ഒരർഥത്തിൽ കേരളത്തിൻറെ വെളിച്ചം ഇടുക്കിയാണ്. കുറവൻ-കുറത്തി മലകളെ കൂട്ടിയിണക്കി പെരിയാറിന് മധ്യേയാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 552 അടിയാണ് അണക്കെട്ടിൻറെ ഉയരം.
ALSO READ: Idukki Dam Water Level : ഇടുക്കി ഡാം നാളെ തുറക്കും, ഇന്ന് വൈകിട്ട് റെഡ് അലേർട്ട് പ്രഖ്യാപിക്കും
1920-കളിൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W J Jhon ഉം ആദിവാസി മൂപ്പനായ കൊലമ്പനുമായിരുന്നു അണക്കെട്ടിൻറെ നിർമ്മാണ അമരക്കാർ. പിന്നീട് കൊലുമ്പൻ മരിച്ചെങ്കിലും ആദരസൂചകമായി കൊലുമ്പൻറെ പ്രതിമ അണക്കെട്ടിൻറെ സമീപം സ്ഥാപിച്ചു. നിർമ്മാണത്തിന് ശേഷം വളരെ കുറഞ്ഞ തവണ മാത്രം തുറന്ന അണക്കെട്ട് കൂടിയാണ് ഇടുക്കിയിലേത്.
ആദ്യം 1981 ഒക്ടോബറിലും, പിന്നീട് 1992ലും, അതിനും ശേഷം 2018ലുമാണ് ഇടുക്കി തുറന്നിട്ടുള്ളത്. ഇതിൽ അവസാനമായി തുറന്ന 2018-ൽ അത് വലിയ വാർത്തയായി മാറിയിരുന്നു. നിലവിൽ ഒാറഞ്ച് അലർട്ടാണ് അണക്കെട്ടിലുള്ളത്. വെള്ളം അണക്കെട്ടിൻറെ പരമാവധി സംഭരണ ശേഷിക്ക് അടുത്ത് 2397 അടിയിലേക്ക് കഴിഞ്ഞതോടെ ഇനി തുറക്കാതെ നിവർത്തിയില്ല. 2398 ആണ് പരമാവധി സംഭരണ ശേഷി.
ALSO READ : Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ചെറുതോണിപ്പുഴയിലേക്കായിരിക്കും. തൊടു-പുഴ പുളിയൻ മല ചപ്പാത്ത് എന്നറിയപ്പെടുന്ന ഭാഗത്ത് വെള്ളം കയറിയേക്കും. ഇങ്ങിനെ വന്നെൽ കെ.കെ റോഡ്, ഇടുക്കി കട്ടപ്പന പാതകൾ ബ്ലോക്കിലാകും.
ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക. ഷട്ടറുകൾ തുറക്കുന്ന ദൈർഘ്യം തുറക്കുന്ന ഷട്ടറുകൾ എന്നിവ കണക്കാക്കിയായിരിക്കും വെള്ളമെത്തുന്ന സമയം കണക്ക് കൂട്ടാൻ പറ്റുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...