Byelection Result: പൂഞ്ഞാറിൽ ജനപക്ഷത്തിന് കനത്ത തിരിച്ചടി; കണ്ണൂരും പത്തനംതിട്ടയിലും യുഡിഎഫിന് അട്ടിമറി വിജയം

Janapaksham Lost in Poonjar: ജനവിധി തേടിയത് 60 സ്ഥാനാർത്ഥികളാണ്. 

Written by - Zee Malayalam News Desk | Last Updated : May 31, 2023, 11:57 AM IST
  • എൽഡിഎഫ് മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാർഡ് എൽഡിഎഫ് നിലനിർത്തി.
  • തിരുവനന്തപുരത്ത് പഴയ കുന്നുമ്മേൽ കാനാറ വാർഡിൽ യു‍ഡിഎഫ് വിജയിച്ചു.
  • അജിയ്ക്ക് 588, ബിജെപി സ്ഥാനാർഥി പ്രേം കൂമാർ കാർത്തികേയൻ 278, യുഡിഎഫ് സ്ഥാനാർഥി കെ.ആർ. രൂപേഷിന് 173 എന്നിങ്ങനെയാണ് വോട്ട് നില.
Byelection Result: പൂഞ്ഞാറിൽ ജനപക്ഷത്തിന് കനത്ത തിരിച്ചടി; കണ്ണൂരും പത്തനംതിട്ടയിലും യുഡിഎഫിന് അട്ടിമറി വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈയടുത്ത് നടന്ന 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം എത്തുന്നു. കോട്ടയം പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം വാർഡിൽ ജനപക്ഷത്തിന് തിരിച്ചടി നേരിടേണ്ടി വന്നു. 12 വോട്ടിന് സിപിഎമ്മിലെ ബിന്ദു അശോകൻ വിജയിച്ചു.   

എൽഡിഎഫ് മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട വാർഡ് എൽഡിഎഫ് നിലനിർത്തി. തിരുവനന്തപുരത്ത് പഴയ കുന്നുമ്മേൽ കാനാറ വാർഡിൽ യു‍ഡിഎഫ് വിജയിച്ചു. പാലക്കാട് ലക്കിടി പേരൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടി.മണികണ്ഠൻ വിജയിച്ചു. ഇടതു സ്വതന്ത്രൻ എ.അജി 310 വോട്ടിന് ചേർത്തല നഗരസഭ  വാർഡ് 11ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. അജിയ്ക്ക് 588, ബിജെപി സ്ഥാനാർഥി പ്രേം കൂമാർ കാർത്തികേയൻ 278, യുഡിഎഫ് സ്ഥാനാർഥി കെ.ആർ. രൂപേഷിന് 173 എന്നിങ്ങനെയാണ് വോട്ട് നില.

ALSO READ: രാത്രി ആഴിമല ബീച്ചില്‍ കുളിക്കാനിറങ്ങി; തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ പിലാത്തറ-ചെറുതാഴം പഞ്ചായത്ത് കക്കോണി വാർഡിൽ സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റിൽ  യുഡിഎഫിനു അട്ടിമറി വിജയം. പത്തനംതിട്ട മൈലപ്ര 5–ാം വാർഡിൽ നടന്ന ഉപതിരഞ്ഞടുപ്പിൽ എൽഡിഎഫിന്റെ സീറ്റിങ് സീറ്റ് യുഡിഎഫ് കയ്യടക്കി. 76 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ജെസ്സി വർഗീസ് വിജയിച്ചു. സിപിഎമ്മ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു വോട്ടെടുപ്പ്. 

ജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ്– 6, എൽഡിഎഫ്– 5, ബിജെപി–1, സ്വതന്ത്രൻ–1 എന്ന നിലയിലായി. യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച ആളാണു സ്വതന്ത്രൻ. 76.51 ശതമാനം വോട്ടാണ് സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ ആകെ രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ വ്യക്തമാക്കി. 

11,457 പുരുഷന്മാരും 13,047 സ്ത്രീകളും ഉൾപ്പെടെ ആകെ 24,504 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News