കേന്ദ്രമന്ത്രി വി.മുരളീധരനു നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്‌.  

Last Updated : Dec 24, 2019, 01:13 PM IST
  • കേന്ദ്രമന്ത്രി വി.മുരളീധരനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.
  • പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്‌.
  • പരിപാടി നടന്നുകൊണ്ടിരിക്കെ ഹാളിലേയ്ക്ക് ഓടിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുയും ചെയ്തു.
കേന്ദ്രമന്ത്രി വി.മുരളീധരനു നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്‌. 

നെഹ്റു യുവകേന്ദ്ര ജില്ലാ യുവജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം അരങ്ങേറിയത്. 

പരിപാടി നടന്നുകൊണ്ടിരിക്കെ ഹാളിലേയ്ക്ക് ഓടിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി കാണിക്കുയും ചെയ്തു. ഇവരെ പൊലീസ്ശേ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. അതിനുശേഷം വി. മുരളീധരന്‍ പ്രസംഗം തുടര്‍ന്നു.

ഇല്ലാത്ത എന്‍ആര്‍സിയുടെ പേരിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എന്‍ആര്‍സി രാജ്യവ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലയെന്നും വ്യക്തമാക്കി. 

പരിപാടിക്ക് എത്തുന്നതിനു മുന്‍പ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. കേരളത്തില്‍ സമരം നടത്തുന്നവരോട് എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണോ എന്ന ചോദ്യത്തിന് അത്തരമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

Trending News