കാർ നിയന്ത്രണം വിട്ട് മുവാറ്റുപുഴയാറിൽ പതിച്ചു; ഒരു മരണം

രാത്രി ഒൻപതിന് വടയാർ ഉണ്ണിമിശിഹ പള്ളിക്കു സമീപമായിരുന്നു അപകടം നടന്നത്.   ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം

Written by - Zee Malayalam News Desk | Last Updated : Nov 21, 2022, 07:50 AM IST
  • വടയാറിൽ കാർ നിയന്ത്രണം വിട്ട് മുവാറ്റുപുഴയാറിന്റ കൈവഴിയിൽ പതിച്ചു
  • \സംഭവത്തെ തുടർന്ന് കാറിൽ യാത്ര ചെയ്തിരുന്നയാൾ മുങ്ങിമരിച്ചു
കാർ നിയന്ത്രണം വിട്ട്  മുവാറ്റുപുഴയാറിൽ പതിച്ചു; ഒരു മരണം

വൈക്കം:  വടയാറിൽ കാർ നിയന്ത്രണം വിട്ട്  മുവാറ്റുപുഴയാറിന്റ കൈവഴിയിൽ പതിച്ചു.  സംഭവത്തെ തുടർന്ന്  കാറിൽ യാത്ര ചെയ്തിരുന്നയാൾ മുങ്ങിമരിച്ചു. വടയാർ മാലിയിൽ അശോകനാണ് മരിച്ചത്.  സംഭവം നടന്നത് രാത്രി ഒൻപതിന് വടയാർ ഉണ്ണിമിശിഹ പള്ളിക്കു സമീപമായിരുന്നു.   ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. പുഴയിലെ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് കാർ കുറച്ചു ദൂരത്തേക്ക് മാറിയിരുന്നു. 

Also Read: പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി റിപ്പോർട്ട്

കാർ പുഴയിൽ മുങ്ങിതാഴുന്നത് കണ്ട വഴിയാത്രികൻ പുഴയിൽ ചാടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സും പോലീസും ചേർന്നുള്ള ശ്രമത്തെ തുടർന്ന് കാറിനുള്ളിൽ നിന്ന് ആളിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഹൃദ് രോഗ സംബന്ധമായി ചികിൽസയിലായിരുന്ന അശോകന് ശാരീക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാകാം കാർ നിയന്ത്രണം വിട്ട്പുഴയിൽ പതിച്ചതെന്നാണ് നിഗമനം.

Also Read:  നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!

കോഴിക്കോട് ആഡംബര കാറിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടികൂടി; 2 പേർ അറസ്റ്റിൽ 

കോഴിക്കോട്: കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്നും പോലീസ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയതായി റിപ്പോർട്ട്. സ്റ്റേഷൻ പരിധിയിൽ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ പോലീസ് സ്റ്റേഷൻ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കർണാടക രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ പുതിയറ ലതാപുരി വീട്ടിൽ നൈജിൽ റിറ്റ്സ്, മാത്തോട്ടം സഹൽ  എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവരെക്കൂടാതെ ഓടി രക്ഷപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പിടിയിലായ പ്രതികളിൽ നിന്നും 35 ഗ്രാം എംഡിഎംഎ, ഒരു കിലോഗ്രാം കഞ്ചാവ്, എംഡിഎംഎ ചില്ലറ വിൽപ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്, കവറുകൾ, ബോട്ടിലുകൾ, പ്ലാസ്റ്റിക് സിറിഞ്ചുകൾ എന്നിവയും കണ്ടെടുത്തു.  ഈയിടയ്ക്ക് നഗരത്തിൽ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്നിന് എതിരായ സംസ്ഥാന സർക്കാരിന്‍റെ പ്രചരണത്തിന്റെ ഭാഗമായി ടൗൺ എസിപി. ബിജുരാജിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News