Road Accident: ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Road Accident: ആറ്റിങ്ങലിൽ നിന്നും ആലംകോട് ഭാഗത്തേക്ക്‌ വരികയായിരുന്ന പെരുമാതുറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും എതിർദിശയിൽ ചെമ്പൂര് സ്വദേശി സഞ്ചരിച്ചു വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 10:56 PM IST
  • ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
  • അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
  • രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്
Road Accident: ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം:  ദേശീയ പാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്.

Also Read: ഹരിയാനയിൽ മതഘോഷയാത്രക്കിടെ കല്ലേറ്; നിരവധിപേർക്ക് പരിക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ആറ്റിങ്ങലിൽ നിന്നും ആലംകോട് ഭാഗത്തേക്ക്‌ വരികയായിരുന്ന പെരുമാതുറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറും എതിർദിശയിൽ ചെമ്പൂര് സ്വദേശി സഞ്ചരിച്ചു വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

സ്പീക്കർ ഷംസീറിനെതിരെയും യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലെന്ന് റിപ്പോർട്ട്. ബിജെപി പട്ടാമ്പി മണ്ഡലം സെക്രട്ടറി ബാബു, കൊപ്പം ഘണ്ട് വിദ്യാർത്ഥി പ്രമുഖ് സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിലിന്റെ പരാതിയിലാണ് ഈ നടപടി.

Also Read: Lose Belly Fat: വയറിലെ കൊഴുപ്പ് ഉരുക്കാൻ ഉലുവ ഇപ്രകാരം ഉപയോഗിക്കൂ!

സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു. സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയിരുന്നു. യൂത്ത് ലീഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെയായിരുന്നു പ്രതിഷേധം. കൊപ്പത്ത് നടത്തിയ പ്രകടനത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗമുണ്ടായതായും റിപ്പോർട്ടുണ്ട്. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 30 പേര്‍ക്കെതിരെ മതസ്പര്‍ദ്ധയും ലഹളയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News