തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ ഗൂഡാലോചനയാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുധീർ. ഇതിന്റെ ഭാഗമായാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കേസ് കഴിഞ്ഞ ഒരു വർഷമായി അന്വേഷിച്ചിട്ടും കെ സുരേന്ദ്രനെ കേസുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും സുധീർ തിരുവനന്തപുരത്ത് പറഞ്ഞു.
സിപിഎം ലീഗ് നേതാക്കളുടെ ഗൂഡാലോചനയാണ് കേസിനു പിന്നിലുള്ളത്. താൻ സ്വന്തം താല്പര്യപ്രകാരം മാത്രമാണ് നാമ നിർദേശപത്രിക പിൻവലിക്കുന്നതെന്ന് കെ.സുധീർ പറഞ്ഞു. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മുന്നിൽ അന്ന് തന്നെ വ്യക്തമാക്കിയിരിക്കുന്നതാണ്. ഏതു തരത്തിലും കെ സുരേന്ദ്രനെ വേട്ടയാടണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനമാണ് കള്ള കേസുകൾക്ക് പിന്നിൽ. കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി സംസ്ഥാനത്തെ ബിജെപിയുടെ ജനകീയ പ്രക്ഷോഭങ്ങളെ തകർത്തു കളയാമെന്നാണ് മുഖ്യമന്ത്രിയും സിപിഎമ്മും കരുതുന്നെതെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രാമാണ്. ശക്തമായ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേത്യത്വം നൽകും.
കെ സുരേന്ദ്രനെതിരെ കേസ്സെടുത്തത് പിണറായി സർക്കാർ പട്ടികജാതി / വർഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതാണ്. ആറ്റിങ്ങലിലെ പിംഗ് പോലീസിന്റെ ദളിത് പീഡനം, തിരുവനതപുരം നഗരസഭയിലെ പട്ടികജാതി തട്ടിപ്പ്, തുടങ്ങി നിരവധി പട്ടികജാതി പീഡന കേസ്സുകളിലിൽ എസ്ടിഎസ്സി നിയമം ഉപയോഗിക്കാത്ത സർക്കാരാണ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി രാഷ്ട്രീയ എതിരാളികൾക്കെതിരെ ഈ നിയമം ചുമത്തുന്നത്. സുരേന്ദ്രനെതിരെയുള്ള ഗൂഡാലോചന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്നും സുധീർ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.