മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍

വെള്ളപ്പൊക്കവും മലയിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ ഉൾപ്പെട്ട സംഘം കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചിരുന്നു.

Last Updated : Aug 2, 2018, 08:49 AM IST
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍ എത്തും. 7 അംഗ സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ്മ റെഡ്ഡിയാണ് സംഘത്തലവന്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സംഘം സന്ദര്‍ശിക്കും.

വെള്ളപ്പൊക്കവും മലയിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ ഉൾപ്പെട്ട സംഘം കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. കേരളത്തിൽ നിന്നു ലഭിച്ച നിവേദനം കണക്കിലെടുത്താണിതെന്നും എം.പി.വീരേന്ദ്ര കുമാറിന് അദ്ദേഹം മറുപടി നൽകിയിരുന്നു.

മലയിടിച്ചിൽ പോലുള്ള ദുരന്തങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചു ദുരിതാശ്വാസ പ്രവർത്തനം നടത്തണം. വൻ തോതിൽ നാശം വിതയ്ക്കുന്ന ദുരന്തങ്ങളിൽ ദേശീയ ഫണ്ടിൽ നിന്ന് അധികതുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

 

Trending News