Mullaperiyar Dam: ഒടുവിൽ കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചു; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജല കമ്മീഷന്റെ അനുമതി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 2, 2024, 06:09 PM IST
  • 12 മാസത്തിനുള്ളില്‍ അണക്കെട്ടിന്റെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശമുണ്ട്.
  • 2011 ന് ശേഷം സുരക്ഷാ പരിശോധന എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്.
Mullaperiyar Dam: ഒടുവിൽ കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചു; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജല കമ്മീഷന്റെ അനുമതി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജലക്കമ്മീഷന്‍റെ അനുമതി. അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ഇപ്പോള്‍ പരിശോധിക്കേണ്ട കാര്യമില്ലെന്ന തമിഴ്‌നാടിന്റെ വാദം കമ്മീഷൻ തള്ളുകയായിരുന്നു. 12 മാസത്തിനുള്ളില്‍ അണക്കെട്ടിന്റെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശമുണ്ട്. 2011 ന് ശേഷം സുരക്ഷാ പരിശോധന എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്.

hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്, അന്വേഷണം സിബിഐക്ക് വിടണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ നടക്കുന്ന അന്വേഷണവും സിബിഐക്ക് കൈമാറണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സിനിമയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമനിർമാണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ  കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി വേണമെന്നും ഹർജിയിലുണ്ട്. അഭിഭാഷകരായ എ ജന്നത്ത്, അമ്യത പ്രേംജിത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News