പെണ്‍കുട്ടികൾക്കും പ്രവേശനം; ചാല ബോയ്സ് സ്കൂള്‍ ഇനി ചാല മോഡല്‍ സ്കൂൾ

 മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണ് ഇത്

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 08:52 PM IST
  • ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയവും ഈ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്
  • ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും പെൺകുട്ടികൾ പഠിക്കാനെത്തി
  • കാന്തളൂർ ശാലയുടെ ഭാഗമായി പിന്നീട് ആരംഭിച്ചതാണ് ഈ സ്കൂൾ
പെണ്‍കുട്ടികൾക്കും പ്രവേശനം; ചാല ബോയ്സ് സ്കൂള്‍ ഇനി ചാല മോഡല്‍ സ്കൂൾ

നാല് ദശാബ്ദത്തിന് ശേഷം ചാല ബോയ്സ് സ്കൂളിൽ പെണ്‍കുട്ടികൾക്കും പ്രവേശനം. ബോയ്സ് സ്കൂൾ മിക്സ്ഡ് ആക്കിയതിനെ തുടർന്നാണ് ഈ വര്‍ഷം മുതല്‍ പെൺകുട്ടികൾക്ക് പ്രവേശനം ലഭ്യമായത്. 12 കുട്ടികളാണ് ഇതുവരെ പ്ലസ് വണ്ണിന് അഡ്മിഷൻ എടുത്തിട്ടുളളത്.  ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയവും ഈ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ചരിത്ര പ്രാധാന്യമുള്ള ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ  വീണ്ടും പെൺകുട്ടികൾ പഠിക്കാനെത്തി. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ വലിയശാല കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാന്തളൂർ ശാലയുടെ ഭാഗമായി പിന്നീട് ആരംഭിച്ചതാണ് ഈ സ്കൂൾ.

 മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണ് ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേൾസ് സ്കൂൾ, തമിഴ് സ്കൂൾ, ബോയ്സ് സ്കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്സഡ് സ്കൂൾ ആയി മാറിയിരിക്കുന്നത്. ഗേൾസ് സ്കൂളുകളിൽ നിന്നും മിക്സഡ് സ്കൂളിലെക്ക് എത്തിയവർക്ക് ഒരു പുതിയ അനുഭവമാവും ഇത്. ഇതിന്റെ ആശങ്കകൾ വിദ്യാർത്ഥികളുടെ കണ്ണുകളിലില്ല. എല്ലാ സ്കൂളുകളും ഇത്തരത്തിൽ മിക്സഡ് ആക്കണമെന്നാണ് ഇവരുടെ ആഗ്രഹം. പുതിയ കൂട്ടുകാരെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിലർ, കൂട്ടുകാർക്കൊപ്പം ഒരേ മനസോടെ പഠിച്ചു മുന്നേറാമെന്ന ആത്മ വിശ്വാസവും ഇവർക്കുണ്ട്.

മന്ത്രി ആന്‍റണി രാജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തി. 12 കുട്ടികളാണ് ഇതുവരെ പ്ലസ് വണ്ണിന് അഡ്മിഷൻ എടുത്തിട്ടുളളതെങ്കിലും ഇനിയും പെണ്‍കുട്ടികൾ അഡ്മിഷനായി എത്തുമെന്ന പ്രതീക്ഷയാണ് പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖർ 1975ൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ ശാന്തകുമാരി ഇന്നും ഈ സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥിയായി അല്ലെന്നുമാത്രം. അക്കാലത്തെ സ്കൂൾ ജീവിത ഓർമ്മകൾ ശാന്തകുമാരി ഇന്നലെയെന്ന പോലെ ഓർത്തെടുക്കുന്നു. ചരിത്ര പ്രധാനമായ ഈ വിദ്യാലയം മിക്സ്ഡ് ആക്കിയ സർക്കാർ തീരുമാനം തികച്ചും മാത്രകാപരമാണെന്നും ഇവർ പറയുന്നു. സയൻസ് ബാച്ചിൽ 10 വിദ്യാർത്ഥികളും ഹ്യുമാനിറ്റിസ് ബാച്ചിൽ 2 വിദ്യാർത്ഥികളുമാണ് ഇവിടെ പ്രവേശനം നേടിയിട്ടുള്ളത്. ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയവും ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News