Chandy Oommen MLA: ചാണ്ടി ഉമ്മൻ ഇനി പുതുപ്പള്ളി എംഎൽഎ; സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. പത്തുമണിക്കായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 11:18 AM IST
  • നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.
  • ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.
  • തുടർന്ന് സ്പീക്കർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയവർക്ക് ഹസ്തദാനവും നൽകി.
Chandy Oommen MLA: ചാണ്ടി ഉമ്മൻ ഇനി പുതുപ്പള്ളി എംഎൽഎ; സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ ഇന്ന് പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സ്പീക്കർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ തുടങ്ങിയവർക്ക് ഹസ്തദാനവും നൽകി.

ജെയ്ക് സി.തോമസിനെതിരെ വൻ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളി എംഎൽഎയായി നിയമസഭയിൽ എത്തിയത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിജയം.

Also Read: Karuvannur Bank Fraud: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് അനിൽ അക്കര

ഞായറാഴ്ച രാത്രി തന്നെ ചാണ്ടി ഉമ്മൻ തിരുവനന്തപുരത്തെത്തിയിരുന്നു. ശനിയാഴ്ച പുതുപ്പള്ളി മണ്ഡലത്തിൽ 27 കിലോമീറ്റർ നീണ്ട പദയാത്രയാണ് ചാണ്ടി ഉമ്മൻ നടത്തിയത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവരും സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ഇന്നലെ ചാണ്ടി ഉമ്മന്‍ തുലാഭാരം നടത്തിയിരുന്നു. 50 കിലോ വീതമുള്ള 2 ചാക്ക് പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി എകെ ആന്റണി, വി.എം സുധീരൻ തുടങ്ങിയവരെയും ചാണ്ടി ഉമ്മൻ സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News