Chief Minister Pilot Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹന വ്യൂഹം അപകടത്തിൽ പെട്ടു; സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും

മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പിന്നിലുള്ള ആംബുലൻസും മറ്റ്‌ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 10:50 PM IST
  • കണ്ണൂർ പയ്യന്നൂരിലാണ് സംഭവം നടന്നത്.
  • മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പിന്നിലുള്ള ആംബുലൻസും മറ്റ്‌ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
  • അപകടത്തിൽ ആർക്കും പരിക്കില്ല.
  • സംഭവത്തിന് കാരണം സുരക്ഷാ വീഴ്ചയാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
Chief Minister Pilot Vehicle Accident: മുഖ്യമന്ത്രിയുടെ അകമ്പടി വാഹന വ്യൂഹം അപകടത്തിൽ പെട്ടു; സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും

Kannur :  മുഖ്യമന്ത്രിയുടെ (Chief MInister Pinarayi Vijayan) അകമ്പടി വാഹന വ്യൂഹം അപകടത്തിൽ (Accident) പെട്ടു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പിന്നിലുള്ള ആംബുലൻസും മറ്റ്‌ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന് കാരണം സുരക്ഷാ വീഴ്ചയാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും  കോടിയേരി ബാലകൃഷണന്റെയും വാഹനം പെരുമ്പ പാലം കടക്കുമ്പോൾ വാഹനവ്യൂഹത്തിന് പിന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് സഡൻ ബ്രേക്കിടുകയും, പിന്നിലുണ്ടായിരുന്ന ആംബുലൻസും, രണ്ട് ജീപ്പുകളും കൂട്ടിയിടിക്കുകയും ആയിരുന്നു.

ALSO READ: Kerala Omicron Update | സംസ്ഥാനത്തെ ഒമിക്രോൺ 19 പേർക്കും കൂടി ഒമിക്രോൺ ബാധ; ആകെ കേസുകളുടെ എണ്ണം 50 കടന്നു

എന്നാൽ അപകടത്തിന് മുമ്പ് തന്നെ  മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷണന്റെയും വാഹനങ്ങളും കമാണ്ടോ വാഹനങ്ങളും കടന്ന് പോയിരുന്നു. അപകടത്തെ തുടർന്ന് ആംബുലസിന് നേരിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം ആംബുലൻസ് ഡ്രൈവറുടെ പരിചയ കുറവാണ് ഇതിന് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ: Kitex migrant workers | കിറ്റക്സിലെ തൊഴിലാളികൾ നടത്തിയ അക്രമസംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം; അന്വേഷണചുമതല പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്

സംഭവത്തിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാസർകോട്ടെ സിപിഎം ജില്ലാ ആസ്ഥാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരേക്ക് മടങ്ങവെയാണ് വാഹന വ്യൂഹത്തിൽ അപകടം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News