Kerala Omicron Update | സംസ്ഥാനത്തെ ഒമിക്രോൺ 19 പേർക്കും കൂടി ഒമിക്രോൺ ബാധ; ആകെ കേസുകളുടെ എണ്ണം 50 കടന്നു

പുതിയ രോഗബാധിതരിൽ 11 പേർ എറണാകുളത്ത് നിന്നും, ആറ് പേർ തിരുവനന്തപുരം തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ബാക്കി രണ്ട് പേർ. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2021, 09:06 PM IST
  • ഇതോടെ സംസ്ഥാനത്തെ ആകെ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 57 ആയി.
  • പുതിയ രോഗബാധിതരിൽ 11 പേർ എറണാകുളത്ത് നിന്നും, ആറ് പേർ തിരുവനന്തപുരം തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ബാക്കി രണ്ട് പേർ.
  • രോഗബാധിതരിൽ നാല് യുകെയിൽ നിന്നും യുഎഇയിൽ നിന്നുള്ളവരാണ്. അയർലാൻഡിൽ നിന്ന് ഖത്തറിൽ നിന്നും വന്ന രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Kerala Omicron Update | സംസ്ഥാനത്തെ ഒമിക്രോൺ 19 പേർക്കും കൂടി ഒമിക്രോൺ ബാധ; ആകെ കേസുകളുടെ എണ്ണം 50 കടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ന് 19 പേർക്കും കോവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരിലാണ് രോഗബാധ കണ്ടെത്തിയരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 57 ആയി.

പുതിയ രോഗബാധിതരിൽ 11 പേർ എറണാകുളത്ത് നിന്നും, ആറ് പേർ തിരുവനന്തപുരം തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ബാക്കി രണ്ട് പേർ. രോഗബാധിതരിൽ നാല് യുകെയിൽ നിന്നും യുഎഇയിൽ നിന്നുള്ളവരാണ്. അയർലാൻഡിൽ നിന്ന് ഖത്തറിൽ നിന്നും വന്ന രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

ALSO READ : Delhi Night Curfew | കോവിഡ് കേസുകൾ വർധിക്കുന്നു; രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യു

ബാക്കി സ്പെയിൻ, കാനഡ, നെതർലാൻഡ്, ഘാന എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന ഓരോർത്താക്കായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധയിൽ കുറവ്; 1824 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവർ കൃത്യമായി ക്വാറന്റീൻ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News