Entrepreneurship Development Plan| മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 5 % പലിശയിൽ 1 കോടി രൂപ വരെ വായ്‌പ

 നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 04:33 PM IST
  • പദ്ധതി ചിലവിന്റെ 90% വരെയാണ് വായ്‌പ
  • 10 വര്ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും.
  • സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും
Entrepreneurship Development Plan| മുഖ്യമന്ത്രിയുടെ  സംരംഭകത്വ വികസന പദ്ധതി 5 % പലിശയിൽ 1  കോടി രൂപ വരെ വായ്‌പ

തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകർക്ക്‌ 5% പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകുന്ന പുതിയ സർക്കാർ പദ്ധതി  സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ   വഴി അവതരിപ്പിക്കുന്നു.

 നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 7% പലിശയിൽ 50 ലക്ഷം രൂപ വരെയാണ്  പദ്ധതിയിൽ ലഭ്യമാവുന്നത്   . ഇത് ഒരു  കോടി രൂപ വരെ 5% പലിശ നിരക്കിൽ നൽകുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക.

ഒരു വര്ഷം 500 സംരംഭം എന്ന കണക്കിൽ 5 വർഷം  കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയിൽ 3% സബ്‌സ്‌സിഡി കേരള സർക്കാരും , 2% സബ്‌സ്‌സിഡി കെഎഫ്‌സിയും നൽകും.

വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ  രജിസ്ട്രേഷൻ ഉണ്ടാവണം.മുഖ്യ സംരംഭകന്റെ  പ്രായം 50 വയസിൽ താഴെ ആയിരിക്കണം.പട്ടികജാതി പട്ടികവർഗ്ഗ  സംരംഭകർക്കും, വനിതാ സംരംഭകർക്കും , പ്രവാസി സംരംഭകർക്കും പ്രായപരിധി   55 വയസുവരെയാണ്. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കാനും വായ്‌പ ലഭിക്കും.

പദ്ധതി ചിലവിന്റെ  90% വരെയാണ് വായ്‌പ . പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്‌പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളിൽ, 1 കോടി രൂപ വരെ ഉള്ള വായ്‌പകൾ  5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ  സാധാരണ പലിശ നിരക്കിൽ ഉൾപെടുത്തിയായിരിക്കും  വായ്‌പ അനുവദിക്കുക 

10 വര്ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. എങ്കിലും പലിശ ഇളവ് 5 വര്ഷത്തേക്കായിരിക്കും. തിരഞ്ഞെടുത്ത സംരംഭകർക്കായി കെഎഫ്‌സി പ്രത്യേക പരിശീലനവും തുടർ സേവനങ്ങളും ലഭ്യമാക്കും.  സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്കു 1 കോടി രൂപവരെയുള്ള വായ്‌പ 5.6% നിരക്കിൽ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News