മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നത് പോലെ; ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നത് പോലെയെന്ന്‍ രമേശ്‌ ചെന്നിത്തല‌.

Last Updated : Jan 9, 2018, 08:55 PM IST
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നത് പോലെ; ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നത് പോലെയെന്ന്‍ രമേശ്‌ ചെന്നിത്തല‌.

സംഭവം കൈയ്യോടെ പിടിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിതപ്പിയത്. എന്നാലും കളവ് കളവല്ലാതാകുന്നില്ല. ദുരിത ബാധിതര്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമായി പോയി. ചെന്നിത്തല ആരോപിക്കുന്നു.

പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസത്തിനായി വകയിരിത്തിയിരിക്കുന്ന തുകയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്രക്കായി എട്ട് ലക്ഷം രൂപ മുഖ്യമന്ത്രി ചിലവഴിച്ചത്. ഈ മാസം ആറാം തീയതിയാണ് സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് പണം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ അത് കയ്യോടെ കണ്ട് പിടിച്ചപ്പോള്‍ ഉത്തരവ് റദ്ദാക്കി തടിയൂരുകയാണ് സർക്കാർ ചെയ്തതെന്ന് രമേശ്‌ ചെന്നിത്തല സൂചിപ്പിക്കുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്ര വിവാദമായിരുന്നു. ഓഖി ദുരന്ത നിവാരണ ഫണ്ട് അനുവദിച്ചാണ് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന ആരോപണം ശക്തമായതോടെ ഉത്തരവ് വിവാദ ഉത്തരവ് റദ്ദാക്കുകയായിരുന്നു. 

Trending News