വിവാഹത്തലേന്നത്തെ പാർട്ടിക്കിടയിൽ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്. ബാലരാമപുരത്താണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് വധുവിന്റെ അച്ഛനടക്കം മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു. ഒക്ടോബർ 12, ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിവാഹ പാർട്ടിക്കിടയിൽ ഉണ്ടായ ചെറിയ തർക്കം ഒടുവിൽ സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹ പാർട്ടിയിലേക്ക് ക്ഷണിക്കാതെ തന്നെ അയൽവാസിയായ ഒരു യുവാവ് എത്തിയിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിവിവാഹ വീട്ടിൽ എത്തിയ യുവാവ് സമ്മാനമായി പണം നൽകിയെങ്കിലും വധിവിന്റെ ബന്ധുക്കൾ പണം വാങ്ങിയില്ല. ഇതിനെ തുടർന്ന് യുവാവും വധുവിന്റെ ബന്ധുക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ഒടുവിലത് സംഘർഷത്തിൽ അവസാനിക്കുകയും ആയിരുന്നു.
ഒടുവിൽ പൊലീസ് എത്തിയാണ് പ്രശ്നങ്ങൾ അവസാനിപ്പിച്ചത്. വിവാഹപന്തലിൽ ക്ഷണിക്കാതെ എത്തിയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ മുമ്പ് വധുവിന്റെ സഹോദരനെ മർദ്ദിച്ച കേസിലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...