തിരുവനന്തപുരം: കെഎസ്ആർടിസിയിലെ (KSRTC) 100 കോടി രൂപയുടെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ശുപാർശ അംഗീകരിച്ചാണ് നടപടി. കെഎസ്ആർടിസിയുടെ ഓഡിറ്റിലാണ് (Audit) 100.75 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
കെഎസ്ആർടിസി എംഡി (KSRTC MD) ബിജു പ്രഭാകറാണ് ക്രമക്കേട് നടന്നതായി ആരോപണം ഉന്നയിച്ചത്. 2010-2013 കാലഘട്ടത്തിൽ കെടിഡിഎഫ്സിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ 100 കോടി രൂപ കാണാനില്ലെന്നും ഇത് സംബന്ധിച്ച ഫയലുകളും കെഎസ്ആർടിയിൽ ഇല്ലെന്നും കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ആക്ഷേപം ഉന്നയിച്ചു. ഇതോടെയാണ് കെഎസ്ആർടിസിലെ സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നത്.
ALSO READ: മുട്ടിൽ മരം മുറിക്കേസ് അന്വേഷണത്തിന് സ്റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി
ആരോപണം ഉയർന്നതിന് പിന്നാലെ അന്ന് അക്കൗണ്ട്സിന്റെ (Accounts) ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനും നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെഎം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അതേസമയം, ക്രമക്കേട് നടന്നെന്ന് ആരോപിക്കപ്പെടുന്ന കാലഘട്ടത്തിൽ തനിക്ക് അക്കൗണ്ട്സിന്റെ ചുമതല ഇല്ലായിരുന്നെന്നാണ് ശ്രീകുമാർ നൽകിയ വിശദീകരണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...