തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം; സെക്രട്ടറിയറ്റിന് മുന്നിൽ തീരദേശവാസികൾ പ്രതിഷേധിച്ചു

ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി. മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 06:10 PM IST
  • മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ സെക്രട്ടറിയറ്റിന് മുന്നിൽ എത്തിച്ചായിരുന്നു മത്സ്യതൊഴിലാളികളുടെ സമരം.
  • തിരദേശവാസികളുടെ പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
  • ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി.
  • മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്.
തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം; സെക്രട്ടറിയറ്റിന് മുന്നിൽ തീരദേശവാസികൾ  പ്രതിഷേധിച്ചു

തിരുവനന്തപുരം : തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തീരദേശവാസികൾ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു. ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു മത്സ്യതൊഴിലാളികളുടെ സമരം. മത്സ്യബന്ധന ഉപകരണങ്ങൾ ഉൾപ്പെടെ സെക്രട്ടറിയറ്റിന് മുന്നിൽ എത്തിച്ചായിരുന്നു മത്സ്യതൊഴിലാളികളുടെ സമരം. തിരദേശവാസികളുടെ പ്രശ്നങ്ങൾക്ക് സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം. ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ചും നടത്തി. 

മത്സ്യയാനങ്ങൾ വാഹനങ്ങളിൽ സെക്രട്ടറിയറ്റിലേക്ക് എത്തിച്ചുള്ള പ്രതിഷേധത്തിൽ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്. പ്രതിഷേധം സെക്രട്ടറിയറ്റിന് മുന്നിൽ ലത്തീൻ അതിരൂപത മുൻ അധ്യക്ഷൻ സൂസപാക്യം ഉദ്ഘാടനം ചെയ്തു. സമരം ജീവൻ മരണ പോരാട്ടമാണെന്നും പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സൂസപാക്യം വ്യക്തമാക്കി.
തുടർന്ന് സംസാരിച്ച ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ നെറ്റോ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രേഖാമൂലം നിരവധി തവണ പരാതി നൽകിയിട്ടും സംസ്ഥാന സർക്കാർ മുടന്തൻ ന്യായമാണ് നൽകിയതെന്ന് തോമസ് ജെ നെറ്റോ പറഞ്ഞു. 

ALSO READ : Manorama Muder Case : മനോരമ കൊലക്കേസ്; ആദം അലിയെ തിരുവനന്തപുരത്തെത്തിച്ചു, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

മത്സ്യതൊഴിലാളികളുടെ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ലത്തിൻ സഭ അധ്യക്ഷൻ പറഞ്ഞു. കടലാക്രമണം തടയുന്നതിന് ശാശ്വത പരിഹാരം കണ്ടെത്തുക, കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടമായവർക്ക് പുനരധിവാസം ഉറപ്പു വരുത്തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ അടിയന്തരമായി മാറ്റി പാർപിക്കുക, അനിയന്ത്രിതമായ മണ്ണെണ്ണ വില പിൻവലിക്കാൻ സർക്കാർ ഇടപെടെൽ നടത്തുക, വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ പുതിയ പOനം നടത്തുക, തൊഴിൽ നഷ്ടം അനുഭവിക്കുന്നവർക്ക് മിനിമം വേതനം അനുവദിക്കുക ഉൾപ്പെടുള്ള ആവശ്യങ്ങളാണ് മത്സൃ തൊഴിലാളികൾ ഉന്നയിക്കുന്നത്.

അതേസമയം മത്സ്യയാനങ്ങളുമായി സമരത്തിനെത്തിയ മത്സ്യതൊഴിലാളികളെ തിരുവല്ലത്തും ഈഞ്ചക്കലും പോലീസ് തടഞ്ഞു. തുടർന്ന് തൊഴിലാളികളും പോലസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകുല തീരുമാനം ഉണ്ടാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് തീരദേശവാസികളുടെ തീരുമാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News