ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം; ഞായറാഴ്ചയും പ്രവർത്തന നിരതരായി കളക്ട്രേറ്റ് ജീവനക്കാർ

ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും സന്ദർശിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 07:13 PM IST
  • ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും സന്ദർശിച്ചു
  • കളക്ടറേറ്റിലെ ഓഫീസുകൾ എല്ലാം തുറന്നു പ്രവർത്തിച്ചു
  • മൂന്നര മാസക്കാലമാണ് സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം; ഞായറാഴ്ചയും പ്രവർത്തന നിരതരായി കളക്ട്രേറ്റ് ജീവനക്കാർ

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് പൂർണ്ണ സഹകരണം നൽകി കളക്ടറേറ്റ് ജീവനക്കാർ മാതൃകയായി. അവധി ദിവസമാണെങ്കിൽ കൂടിയും ഇന്നലെ (ജൂലൈ 03)ഫയൽ തീർപ്പാക്കൽ പ്രവർത്തനങ്ങൾക്ക് മാത്രമായി കളക്ടറേറ്റിലെ ഓഫീസുകൾ എല്ലാം തുറന്നു പ്രവർത്തിച്ചു. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും സന്ദർശിച്ചു.

കോവിഡ് കാലഘട്ടത്തിൽ ഓഫീസുകൾ അടഞ്ഞു കിടന്നത് മൂലം  തീർപ്പാക്കാനാകാതെ  അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ ജീവനക്കാരോട്  ആവശ്യപ്പെട്ടു.  ഫയലുകൾ വേഗത്തിൽ  തീർപ്പാക്കാൻ കൃത്യമായ ആസൂത്രണം അനിവാര്യമാണെന്നും കളക്ടർ പറഞ്ഞു.ഫയൽ തീർപ്പാക്കാൻ അവധി ദിവസവും പ്രവർത്തിക്കാമെന്ന നിർദ്ദേശവുമായി  സ്വമേധയാ മുന്നോട്ടുവന്ന  സർവീസ് സംഘടനകളെയും  ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ  പങ്കാളികളായ ജീവനക്കാരെയും  കളക്ടർ അഭിനന്ദിക്കുകയും ചെയ്തു.

 അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജെ. അനിൽജോസ്, ഹുസൂർ ശിരസ്‌തദാർ എസ്. രാജശേഖരൻ, മറ്റ് ജീവനക്കാർ തുടങ്ങിയവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു. ജൂൺ 15 മുതൽ സെപ്തംബർ 30 വരെയുള്ള മൂന്നര മാസക്കാലമാണ് സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News