തിരുവനന്തപുരം: സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തല്‍.
വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തമാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ യോഗത്തില്‍ എഡിജിപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്‍റെ കൊലപാതകം അടക്കമുള്ള കേസുകള്‍ വിലയിരുത്തിയാണ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം വര്‍ദ്ദിച്ചതായി പൊലീസ് വിലയിരുത്തിയത്.
ഈ വര്‍ഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ചില സംഘടനകള്‍ രഹസ്യ അജണ്ട നടപ്പിലാക്കുന്നുണ്ട്. അപ്രഖ്യാപിത ഹര്‍ത്താല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഉദാഹരണമാണെന്നും യോഗം വിലയിരുത്തി.