വി.മുരളീധരനും, കെ.സുരേന്ദ്രനുമെതിരെ പരാതി

രണ്ടാള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.  

Last Updated : Nov 26, 2019, 10:04 AM IST
  • കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനുമെതിരെ പരാതി.
  • വാളയാറിലെ ഇരകളുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിലാണ് നടപടി അവശ്യപ്പെട്ടിരിക്കുന്നത്.
  • രണ്ടാള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വി.മുരളീധരനും, കെ.സുരേന്ദ്രനുമെതിരെ പരാതി

പാലക്കാട്‌: കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനുമെതിരെ പരാതി. 

രണ്ടാള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെപിസിസിയുടെ ഒബിസി വിഭാഗം അധ്യക്ഷന്‍ സുമേഷ് അച്യുതനാണ് ഇവര്‍ക്കെതിരെ പാലക്കാട്‌ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

മുരളീധരനും, സുരേന്ദ്രനും സോഷ്യല്‍ മീഡിയ വഴി വാളയാറിലെ ഇരകളുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പലപ്പോഴായി പോസ്റ്റ് ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.  അതുകൊണ്ട് ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് സുമേഷ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

മീഡിയ വണ്‍ ചാനലിനും യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ബോബന്‍ മാട്ടുമന്തയ്ക്കുമെതിരെ പോക്സോ കേസുകള്‍ ചുമത്തിയതില്‍ സുമേഷ് അച്യുതന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വാളയാര്‍ കേസിലെ സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയതിനാണ് ഇവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയതെന്ന്‍ അദ്ദേഹം ആരോപിക്കുകയും ചെയ്തു. 

Trending News