പുസ്തകം വായിച്ചില്ലെന്ന കാരണം പറഞ്ഞ് മദ്രസയിൽ കുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി.കുട്ടിയുടെ പിതാവിൻറെ പരാതിയിൽ കിളിമാനൂർ പോലീസ് കേസെടുത്തു. കിളിമാനൂർ ചൂട്ടയിൽ ജുമാ മസ്‌ജിദിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസയിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. മദ്രസയിൽ പഠിക്കാനെത്തിയ 9 കാരിയായ പെൺകുട്ടി ഉറക്കെ വായിച്ചില്ലെന്ന കാരണത്താൽ ശനിയാഴ്ച്ച വൈകുന്നേരം 4.30 നും 5 30 നും ഇടയിലുള്ള സമയം ചൂരൽ വടികൊണ്ട് മുതുകിലും കൈവെള്ളയിലും ക്രൂരമായി അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചതായുള്ള പരാതിയിലാണ് കിളിമാനൂർ പോലീസ് കേസെടുത്തത് .
ഐപിസി 1860 നിയമ പ്രകാരം 324 വകുപ്പും ,കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന 2015 ലെ ബാല നീതി നിയമ വകുപ്പ് 75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചയാൾക്ക് മദ്രസയിൽ പഠിപ്പിക്കാൻ അവകാശമില്ലെന്നും ,അദ്ദേഹത്തിന് അവിടെ ബാങ്ക് വിളിക്കാനും , ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനടക്കം ,കാര്യ നിർവ്വഹണ ചുമതല മാത്രമുള്ളയാളാണെന്നും പള്ളിയുമായി ബന്ധമുള്ളവർ പറയുന്നു .ദേഹോപദ്രവം ഏറ്റ പെൺ കുട്ടിക്ക് ശരീരത്തിൽ ക്ഷേതമേറ്റിട്ടുണ്ട്. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...