MSF ന് എതിരായ പരാതിയിൽ ഒത്തുതീർപ്പ്, ഹരിത പരാതി പിൻവലിക്കുമെന്ന് ലീ​ഗ്

ലൈംഗിക അധിക്ഷേപ പരാമർശത്തിൽ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചെന്നും ഇരുവർക്കും തെറ്റ് ബോധ്യമായെന്നും ലീഗ് വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 26, 2021, 01:47 PM IST
  • എംഎസ്എഫിനെതിരായ ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ ഒത്തുതീർപ്പ്.
  • ലൈംഗിക അധിക്ഷേപ പരാമർശത്തിൽ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചെന്ന് മുസ്ലിം ലീഗ്.
  • ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച നടപടി പിൻവലിക്കും.
  • ഹരിത നേതാക്കൾ വനിത കമ്മിഷന് നൽകിയ പരാതി പിൻവലിക്കുമെന്നും ലീഗ്.
MSF ന് എതിരായ പരാതിയിൽ ഒത്തുതീർപ്പ്, ഹരിത പരാതി പിൻവലിക്കുമെന്ന് ലീ​ഗ്

മലപ്പുറം: എംഎസ്എഫിനെതിരായ (MSF) ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ ഒത്തുതീർപ്പായി. ലൈംഗിക അധിക്ഷേപ പരാമർശത്തിൽ എംഎസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചെന്ന് മുസ്ലിം ലീഗ് (Muslim League) അറിയിച്ചു. ‌ഇരുവർക്കും തെറ്റ് ബോധ്യമായെന്നും ലീഗ് വ്യക്തമാക്കി. ഹരിതയുടെ (Haritha) പ്രവർത്തനം മരവിപ്പിച്ച നടപടി പിൻവലിക്കുമെന്നും ഹരിത നേതാക്കൾ വനിത കമ്മിഷന് (Women rights Commission) നൽകിയ പരാതി പിൻവലിക്കുമെന്നും ലീഗ് നേതാക്കൾ അറിയിച്ചു.

ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീര്‍പ്പിന് ധാരണയായത്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത്  ലീഗ് ഓഫീസിൽ വച്ചായിരുന്നു ഇന്നലെ ചർച്ച നടത്തിയത്.

Also Read: ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 ക്രിമിനല്‍ കേസുകള്‍ പിൻവലിച്ച് കേരളം 

എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നേതാക്കളോട് ഹരിത ആവർത്തിച്ചു. ആദ്യം വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവിൽ സമവായത്തിലെത്തുകയായിരുന്നു. 

Also Read: Muttil Tree Robbery Case : മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിഎഫ്ഒ ധനേഷ് കുമാർ

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതകമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News