കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതന്‍ തീവെച്ചു

മീത്തല്‍ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് അ​ജ്ഞാ​ത​ര്‍ തീയിട്ടു.

Last Updated : Oct 29, 2018, 11:17 AM IST
കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് അജ്ഞാതന്‍ തീവെച്ചു

കണ്ണൂര്‍: മീത്തല്‍ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് അ​ജ്ഞാ​ത​ര്‍ തീയിട്ടു.

ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. വാ​യ​നാ​ശാ​ല ഉ​ള്‍​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഓഫീസിലെ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

കോണ്‍ഗ്രസ് ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്‍റെ താഴത്തെ നില തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്.

സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. അക്രമത്തിനുപിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

 

 

 

Trending News