പാലക്കാട്: വഴിതെറ്റി കാട്ടിൽ കുടുങ്ങിയ പോലീസ് സംഘം ഒടുവിൽ തിരികെ എത്തി. അട്ടപ്പാടി അഗളിയിൽ കഞ്ചാവ് തോട്ടം പരിശോധിക്കാൻ കാട്ടിലേക്ക് കയറിയ സംഘമാണ് വഴിതെറ്റി പുറത്തേക്ക് എത്താനാവാതെ കുടുങ്ങിയത്. 14 അംഗ പൊലീസ് സംഘത്തിൽ ആൻറി നക്സൽ സക്വാഡ് തണ്ടർബോൾട്ട് കമാണ്ടോകൾ എന്നിവർ അടങ്ങുന്നുണ്ട്. അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാട്ടിലേക്ക് പരിശോധനക്ക് പോയത്.
മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പോലീസിനൊപ്പം പോയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ പോലീസ് സംഘം പരിശോധനയ്ക്കായി പോയി കാട്ടിൽ കുടുങ്ങുന്നത്. പ്രത്യേക റെസ്ക്യൂ സംഘമാണ് ഇവരെ പുറത്തെത്താൻ സഹായിച്ചത്. ഇതോടെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും വിരാമമായി. ഉദ്യാഗസ്ഥർ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും രാവിലെ ഇവർ തിരിച്ചെത്തുമെന്നും പുതൂർ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളാണ് ഇത് പലതും. ഇവിടെ ഇടയ്ക്കിടെ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്താറുണ്ട്. പ്രദേശങ്ങളിൽ വൻതോതിൽ കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഘം വനത്തിലേക്ക് പോയത്. കൃത്യമായ മുന്നൊരുക്കവും ആവശ്യമായ ഭക്ഷണം വെള്ളം എന്നിവ കരുതിയുമാണ് പോലീസ് സംഘം സ്ഥലത്തേക്ക് പോവാറുള്ളത്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.