തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ (Covid19) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്.
കൊറോണ രോഗബാധ സ്ഥിരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്നും വന്നവരില്‍ ആണെന്നും അതുകൊണ്ടുതന്നെ ഇവര്‍ വന്ന വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും ഉടനെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also read: കേരളത്തില്‍ വീണ്ടും കൊറോണ; അഞ്ചു പേര്‍ക്ക് സ്ഥിരീകരിച്ചു
ഇവര്‍ വന്നത് രണ്ടു വിമാനങ്ങളിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28 നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്‍റെ QR 126 വെനീസ്-ദോഹ, QR 514 ദോഹ-കൊച്ചി വിമാനങ്ങളിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്.
Also read: കൊറോണയകറ്റാന്‍ മദ്യവും വെളുത്തുള്ളി വേവിച്ച വെള്ളവും? ലോകാരോഗ്യ സംഘടന പറയുന്നു
ഈ വിമാനത്തില്‍ ഫെബ്രുവരി 28 നും 29 നും യാത്ര ചെയ്തവരാണ് റിപ്പോര്‍ട്ട് ചെയ്യണമെന്ന്‍ നിര്‍ദ്ദേശിക്കുന്നത്.
മാത്രമല്ല വിദേശ രാജ്യത്തു നിന്നും എത്തിയവര്‍ പ്രത്യേകിച്ചും ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം:
DISHA : 04712552056
Toll Free: 1056