കൊറോണ വൈറസ്: ബ്രത്തലൈസര്‍ പരിശോധന വേണ്ടെന്ന് ഡിജിപി

മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.

Last Updated : Feb 5, 2020, 01:55 PM IST
  • ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.
  • കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും, ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ഡിജിപി ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നത്.
കൊറോണ വൈറസ്: ബ്രത്തലൈസര്‍ പരിശോധന വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ബ്രത്തലൈസര്‍ ഉപകരണം ഉപയോഗിച്ചു നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും, ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ഡിജിപി ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന ഒഴിവാക്കാനാണ് നിര്‍ദേശം.

കൂടാതെ, ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദേശിച്ചു.

എന്നാല്‍, ഇനി മദ്യപിച്ചു വാഹനം ഓടിക്കാം എന്ന് കരുതേണ്ട. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Trending News