കൊറോണ; ഫ്യൂച്ചറിനായി പൊരുതി പാസ്റ്റ്!

തിരുവനന്തപുരം ജില്ലയിലെ  തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് പാസ്റ്റ്. 

Last Updated : Mar 28, 2020, 09:33 PM IST
കൊറോണ; ഫ്യൂച്ചറിനായി പൊരുതി പാസ്റ്റ്!

കിളിമാനൂർ: തിരുവനന്തപുരം ജില്ലയിലെ  തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് പാസ്റ്റ്. 

നാടാകെ കൊറോണ ഭീതി വിതച്ചപ്പോൾ ഈ സംഘടന പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി. സ്ഥലത്തെ പൊതു പ്രവർത്തകർ, രാഷ്ട്രീയ പാർട്ടികൾ , പഴയക്കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്, പോലീസ്,ആറ്റിങ്ങൽ എം എൽ എ ബി.സത്യൻ അങ്ങനെ എല്ലാ തലങ്ങളിൽ നിന്നും പാസ്റ്റിന് പിന്തുണയുണ്ട്. 

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നതിലുപരി ഒരു സന്നദ്ധ സംഘടന എന്ന നിലയിലേക്ക് ഇപ്പോൾ പാസ്റ്റിന്റെ പ്രവർത്തനം മാറിക്കഴിഞ്ഞു. സാനിറ്റൈസർ നിർമ്മാണം, വിതരണം, മരുന്നുകൾ, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ വീട്ട് പടിക്കൽ എത്തിക്കൽ അങ്ങനെ സജീവമാണ് ഇവർ. ഇവരുടെ പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

അവശ്യസാധന വിതരണത്തിന്  പാസ്റ്റിന്റെ ഡെലിവറി സംവിധാനവുമുണ്ട്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തട്ടത്തുമല പ്രദേശത്തെ ഒന്ന്, രണ്ട്, മൂന്ന്, 17 വാർഡുകളിലും കിളിമാനൂർ പഞ്ചായത്തിലെ മറവക്കുഴി, കൈലാസം കുന്ന് മേഖലയിലും അവശ്യസാധനങ്ങളുടെയും മരുന്നിന്‍റെയും വിതരണത്തിന് പാസ്റ്റിന്‍റെ പ്രവർത്തകർ ഹോം ഡെലിവറി നെറ്റു്വർക്ക് ഉണ്ടാക്കിയിട്ടുണ്ട്. 

കിളിമാനൂർ വ്യാപാരി വ്യവസായ ഏകോപന സമിതിയുമായി സഹകരിച്ചാണ് അവശ്യസാധന വിതരണം നടത്തുന്നത്. ഓരോ മേഖലയിലെയും ചുമതലക്കാരുടെ പേരും ഫോൺ നമ്പരും നൽകും. അവർ ഈ മെസേജ് എല്ലാവരിലും എത്തിക്കുക. 

ലഭിക്കുന്ന ഓഡറുകൾ ആവശ്യക്കാരന്‍റെ ഫോൺ നമ്പർ സഹിതം ഈ ഗ്രൂപ്പിൽ ഇടുക. ഓരോ പ്രദേശത്തെയും ചുമതലപ്പെടുത്തിയ ഒരാൾ കടയുമായി ബന്ധപ്പെട്ട് വിലയും മറ്റും ആവശ്യക്കാരനെ അറിയിക്കുക.

ഓരോ മേഖലയിലും വൈകുന്നേരം 4നും ആറിനും ഇടയ്ക്ക് ഒരു നിശ്ചിത സമയത്തിൽ മാത്രമാണ് വിതരണം. വിതരണം ചെയ്യുന്ന പ്രവർത്തകർ പൂർണമായും ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചിരിക്കും. ഇങ്ങനെ പാസ്റ്റ് എന്ന ഈ പൂർവ്വ വിദ്യാർത്ഥി സംഘടന പകർന്ന് നൽകുന്നത്  മാതൃകാപരമായ സന്ദേശമാണ്.

Trending News