School Reopening: സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്നു മുതൽ വീണ്ടും തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം ഇന്ന് മുതൽ സാധാരണ ഗതിയിലേക്ക്. ക്ലാസുകൾ  വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകൾക്കാണ് ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസ് ഉണ്ടാകുക.   

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 08:34 AM IST
  • സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം ഇന്ന് മുതൽ സാധാരണ ഗതിയിലേക്ക്
  • 10, 11, 12 ക്ലാസുകൾക്കാണ് ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസ് ഉണ്ടാകുക
  • ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കും
School Reopening: സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്നു മുതൽ വീണ്ടും തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം ഇന്ന് മുതൽ സാധാരണ ഗതിയിലേക്ക്. ക്ലാസുകൾ  വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകൾക്കാണ് ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസ് ഉണ്ടാകുക. 

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കും. 14  മുതൽ ക്ലാസുകൾ തുടങ്ങാനാണ് പദ്ധതി. അതുപോലെ എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Also Read: V Sivankutty : കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
 
10, 11, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ കണക്കിലെടുത്താണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കിയത്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക, റിവിഷൻ പൂർത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകൾ നൽകുക, മോഡൽ പരീക്ഷയ്‌ക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തന സമയം രാവിലെ മുതൽ വൈകിട്ടുവരെ ക്രമീകരിച്ചിരിക്കുന്നത്.

Also Read: Actress Attack Case: ദിലീപിന്റെ അറസ്റ്റ് ഇന്നുണ്ടാകുമോ? മുൻകൂ‍ർ ജാമ്യാപേക്ഷയിൽ വിധി 10:15 ന് 

ഫെബ്രുവരി 14 മുതൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ,  ക്രച്ചുകൾ, കിൻഡർ ഗാർഡനുകൾ എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. ഫെബ്രുവരി ഏഴ് മുതൽ 12 വരെ ഓൺലൈൻ ക്ലാസുകൾ തുടരും. സ്‌കൂളുകൾ തുറക്കുന്നത് കർശന കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണമെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News