തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനവും അതിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളും സംബന്ധിച്ച അടിയന്തിര യോഗം ഇന്ന് ഡല്‍ഹിയില്‍ നടന്നിരുന്നു.
യോഗം കൈക്കൊണ്ട തീരുമാന മനുസരിച്ച് രാജ്യത്തെ 170 ജില്ലകള്‍ തീവ്ര ബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി തരം തിരിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്നായി തരംതിരിച്ചാണ് കേന്ദ്രം റിപ്പോർട്ട് പുറത്തിറക്കിയത്. ഹോട്ട്സ്പോട്ട്, നോൺ ഹോട്ട് സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെയാണ് തരംതിരിച്ചത്.
270 ജില്ലകളാണ് നോൺ ഹോട്ട് സ്പോട്ടുകൾ. ഹോട്ട് സ്പോട്ടുകളും നോൺ ഹോട്ട്സ്പോട്ടുകളുമല്ലാത്ത ജില്ലകൾ ഗ്രീൻ സോണിലുൾപ്പെടുന്നു.
ഇന്ന് പ്രഖ്യാപിച്ച ഹോട്ട്സ്പോട്ട് ജില്ലകളിൽ 6 എണ്ണം കേരളത്തിൽനിന്നാണ്. കാസർഗോഡ് കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് കേരളത്തിൽനിന്ന് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ ജില്ലകൾ. ഇതുകൂടാതെ വയനാടിനെ ഹോട്ട് സ്പോട്ട് ജില്ലകളുടെ ക്ലസ്റ്റർ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേപോലെ, സംസ്ഥാനത്ത് ആറ് നോൺ ഹോട്സ്പോട്ട് ജില്ലകളുമുണ്ട്. തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയാണ് നോൺ ഹോട്ട് സ്പോട്ട് ജില്ലകൾ. എന്നാൽ കോഴിക്കോടിനെ ഒരു പട്ടികയിലും ഉൾപ്പെടുത്തിയിട്ടില്ല.