Covid Update: സംസ്ഥാനത്ത് 4,905 പേര്‍ക്കുകൂടി കോവിഡ്, മരണസംഖ്യ മൂവായിരത്തിലേയ്ക്ക്

കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവ്  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 

Written by - Zee Hindustan Malayalam Desk | Last Updated : Dec 27, 2020, 06:56 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 4,905 പേര്‍ക്കാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2976 ആയി.
  • രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Covid Update: സംസ്ഥാനത്ത്  4,905 പേര്‍ക്കുകൂടി കോവിഡ്, മരണസംഖ്യ മൂവായിരത്തിലേയ്ക്ക്

തിരുവനന്തപുരം: കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവ്  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 

തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍, കേരളം വീണ്ടും കോവിഡിന്‍റെ പിടിയിlലേയ്ക്ക്...

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍   4,905 പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര് 384, തിരുവനന്തപുരം 322, കണ്ണൂര് 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്ഗോഡ് 37  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 518, കോഴിക്കോട് 548, മലപ്പുറം 480, കോട്ടയം 466, കൊല്ലം 484, പത്തനംതിട്ട 297, തൃശൂര് 371, തിരുവനന്തപുരം 246, കണ്ണൂര് 240, ആലപ്പുഴ 216, വയനാട് 221, പാലക്കാട് 108, ഇടുക്കി 77, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

44  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.ണ്ണൂര് 11, എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, വയനാട് 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, കോട്ടയം, തൃശൂര്, മലപ്പുറം, കാസര്ഗോഡ് 1 വീതം  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2976 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ  46,116  സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ  76,95,117    സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3463   പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 
തിരുവനന്തപുരം 248, കൊല്ലം 185, പത്തനംതിട്ട 148, ആലപ്പുഴ 208, കോട്ടയം 239, ഇടുക്കി 78, എറണാകുളം 450, തൃശൂര് 257, പാലക്കാട് 327, മലപ്പുറം 503, കോഴിക്കോട് 447, വയനാട് 162, കണ്ണൂര് 158, കാസര്ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,169 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,72,196 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,614 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,43,465 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 13,149 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.

Also read: CBSE Board Exams 2021: ആശങ്കകള്‍ക്ക് വിരാമം, പരീക്ഷ തിയതി 31ന് പ്രഖ്യാപിക്കും

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 466  ഹോട്ട് സ്പോട്ടുകളാണുള്ളത്.

പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  ആരോഗ്യമന്ത്രി (Health Minister) കെ  കെ ശൈലജ  (K K Shailaja) മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News