Covid Relief Fund : കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് വിലയിരുത്തി ലഘൂകരിക്കുന്നുണ്ടെങ്കിലും ചെറുകിടക്കാര്‍ക്ക് സാമ്പത്തികാശ്വാസ നടപടികള്‍ എത്തിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതിനെ തുടർന്നാണ് ഇതെന്ന് അറിയിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 02:58 PM IST
  • ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് വിലയിരുത്തി ലഘൂകരിക്കുന്നുണ്ടെങ്കിലും ചെറുകിടക്കാര്‍ക്ക് സാമ്പത്തികാശ്വാസ നടപടികള്‍ എത്തിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതിനെ തുടർന്നാണ് ഇതെന്ന് അറിയിച്ചിട്ടുണ്ട്.
  • കോവിഡ് വ്യാപനത്തിന്‍റെ രണ്ടു ഘട്ടങ്ങളിലും സമാശ്വാസ പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു.
  • ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുകയും വായ്പകള്‍ക്ക് പലിശയിളവ് നല്‍കുകയും ചെയ്യുന്ന നടപടികള്‍ ഇതിന്‍റെ ഭാഗമായി സ്വീകരിച്ചിരുന്നു.
  • കോവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്കാണ് ഇപ്പോൾ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
Covid Relief Fund : കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

Thiruvananthapuram : കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപന നിരക്ക് വിലയിരുത്തി ലഘൂകരിക്കുന്നുണ്ടെങ്കിലും ചെറുകിടക്കാര്‍ക്ക് സാമ്പത്തികാശ്വാസ നടപടികള്‍ എത്തിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതിനെ തുടർന്നാണ് ഇതെന്ന് അറിയിച്ചിട്ടുണ്ട്.

 കോവിഡ് വ്യാപനത്തിന്‍റെ (Covid 19) രണ്ടു ഘട്ടങ്ങളിലും  സമാശ്വാസ പാക്കേജുകള്‍  സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുകയും വായ്പകള്‍ക്ക് പലിശയിളവ് നല്‍കുകയും ചെയ്യുന്ന നടപടികള്‍ ഇതിന്‍റെ ഭാഗമായി സ്വീകരിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളര്‍ക്കാണ് ഇപ്പോൾ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: Covid 19 : കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

ഇതിന്‍റെ ഭാഗമായി കേന്ദ്ര - സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സംസ്ഥാന ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുക്കുന്ന 2 ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ (Loan)  പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സര്‍ക്കാര്‍ ആറുമാസത്തേക്ക് വഹിക്കുന്നതാണ്.  ഓഗസ്റ്റ് ഒന്നു മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് ഈ പലിശയിളവ് ബാധകമാക്കാവുന്നതാണ്.

അതിനോടൊപ്പം സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് (എം.എസ്.എം.ഇ) കെട്ടിടനികുതി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കുകയാണ്. 

ALSO READ:  Covid: മൂന്നാഴ്ച നിർണായകം, അതീവ ജാ​ഗ്രത വേണം; ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി വീണാ ജോർജ്

 ഈ സ്ഥാപനങ്ങള്‍ക്ക് ഈ കാലയളവില്‍ ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ്ജും സര്‍ക്കാര്‍ വാടകയും ഒഴിവാക്കുന്നതാണ്. കെ എസ് എഫ് സി കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലയവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും.

 20.1.2021 മുതൽ default ആയ കെ എസ് എഫ് ഇ നൽകിയ എല്ലാ ലോണുകളുടെയും പിഴപലിശ സെപ്തംബർ 30 വരെ ഒഴിവാക്കി നൽകും. ചിട്ടിയുടെ കുടിശ്ശികക്കാർക്ക് കാലാവധി അനുസരിച്ച് സെപ്തംബർ 30 വരെയുള്ള  അമ്പതു മുതൽ നൂറു ശതമാനം വരെ പലിശയും പിഴപലിശയും ഒഴിവാക്കി നൽകും.

ALSO READ:  PFMS State Nodal Account: പി.എഫ്.എം.എസ് സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് നടപ്പാക്കല്‍; കേരളത്തിന് ഒന്നാം സ്ഥാനം

 കൊവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്‍കുന്ന അഞ്ചു ശതമാനം നിരക്കില്‍ ഒരു ലക്ഷം രൂപ വരെ നല്‍കുന്ന ലോണിന്റെ കാലാവധിയും 30.9.2021 വരെ നീട്ടി.  കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായ പുനരുജ്ജീവനതിനായി കെ എഫ് സി വഴി മൂന്നു പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് . ജൂലൈയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്‌.

  ഒരു കോടി രൂപ വരെ കോളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന 'സ്റ്റാർട്ടപ്പ് കേരള' വായ്പാപദ്ധതി അനുവദിച്ചിട്ടുണ്ട്. ഇതിനായി കെഎഫ്സി 50 കോടി രൂപ മാറ്റി വയ്ക്കും. സംസ്ഥാനത്തെ വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന പ്രത്യേക വായ്പാപദ്ധതി. 20 കോടി വരെ ഒരു സംരംഭത്തിന് അനുവദിക്കുന്ന ഈ പദ്ധതിയിൽ, 500 കോടി രൂപ മാറ്റി വയ്ക്കും.

ALSO READ: Covid19: കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണം - മുഖ്യമന്ത്രി

 

കോവിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകുവാനും സഹായിക്കുന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കായി ഉദാര വ്യവസ്ഥയിൽ പദ്ധതി ചിലവിന്റെ 90 ശതമാനം വരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News