Covid 19 : കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ.പി രവീന്ദ്രന്റെയും നേതൃത്വത്തിൽ ആറംഗ സംഘമാണ് എത്തുന്നത് . 

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 12:55 PM IST
  • എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ.പി രവീന്ദ്രന്റെയും നേതൃത്വത്തിൽ ആറംഗ സംഘമാണ് എത്തുന്നത് .
  • 10 ജില്ലകളിൽ ഇവർ സന്ദർശനം നടത്തും.
  • രാജ്യത്തെ കോവിഡ് (Covid 19) കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
  • അതുകൊണ്ട് തന്നെ ടിപി ആർ 13 ന് മുകളിലെത്തുന്ന ജില്ലകളിൽ രോഗവ്യാപനം കുറക്കാൻ അടിയന്തര നിർദ്ദേശം നൽകും.
Covid 19 : കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

Thiruvananthapuram : കേരളത്തിലെ കോവിഡ് വ്യാപന (Covid 19) സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തും. എൻ.സി.ഡി.സി ഡയറക്ടർ ഡോ. സുജീത് സിങ്ങിന്റെയും ഡോ.പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് ആറംഗ സംഘമാണ് എത്തുന്നത് . 10 ജില്ലകളിൽ ഇവർ സന്ദർശനം നടത്തും. 

രാജ്യത്തെ കോവിഡ് (Covid 19)  കേസുകളിൽ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ടിപി ആർ 13 ന് മുകളിലെത്തുന്ന ജില്ലകളിൽ രോഗവ്യാപനം കുറക്കാൻ അടിയന്തര നിർദ്ദേശം നൽകും. സംഘം നാളെ കൊല്ലം , ആലപ്പുഴ ജില്ലകൾ സന്ദർശിക്കും . പത്തനംതിട്ട , കോട്ടയം ജില്ലകളിൽ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥർ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും.

ALSO READ: Covid വ്യാപനം രൂക്ഷം; കേന്ദ്രത്തിൽ നിന്നുള്ള വിദ​ഗ്ധ സംഘം നാളെ കേരളത്തിലെത്തും

രാജ്യത്തെ 1.54 ലക്ഷം സജീവ കേസുകളിൽ 37.1 ശതമാനവും കേരളത്തിൽ നിന്നാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ (Covid Cases) എണ്ണവും കേരളത്തിൽ വളരെ കൂടുതലാണ്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ALSO READ: പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുടങ്ങിയ വാക്സിനേഷൻ പുനരാരംഭിക്കും

മുന്നറിയിപ്പ് നൽകിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് എന്നിവയാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ. കേരളത്തിൽ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ടിപിആർ (Test positivity rate) നിരക്ക് കൂടിയ ജില്ലകളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്നും നിയന്ത്രണം കർശനമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News