കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോ​ഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോ​ഗം

മുംബൈ, ഡൽഹി ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ ബുധനാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 03:21 PM IST
  • മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്
  • മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ കേരളത്തിലും കരുതൽ വേണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു
  • നാലാം തരംഗം വർദ്ധിതവീര്യത്തോടെ എത്തും മുമ്പ് തന്നെ പ്രതിരോധിക്കാൻ ജാഗ്രതയോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും വിദ​ഗ്ധർ നിർദേശിച്ചു
കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോ​ഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് അഞ്ചിനാണ് യോഗം. ഡൽഹി ഉൾപ്പെടെയുള്ള ന​ഗരങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കേരളത്തിൽ കണക്കുകൾ പ്രസിദ്ധീകരിക്കാത്തിനെതിരെ ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് യോഗം ചേരുന്നത്. ഇതിനിടെ, മുംബൈ, ഡൽഹി ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ ബുധനാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

കേരളത്തിൽ കോവിഡ് നാലാം തരംഗം മെയ് പകുതിയോടെത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ വീണ്ടും അവബോധമുണ്ടാക്കാൻ കൂടിയാണ് ഇന്ന് യോഗം ചേരുന്നത്. പനി ബാധിച്ചെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും പരിശോധന കുറവായതിനാൽ കോവിഡ് സ്ഥിരീകരണമില്ല. പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിനാൽ രോഗവ്യാപനത്തിൻ്റെ യഥാർത്ഥ സ്ഥിതിയും മറയ്ക്കപ്പെടുന്നു. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് വിദഗ്ധർ  നിർദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതിനാൽ കേരളത്തിലും കരുതൽ വേണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നാലാം തരംഗം വർദ്ധിതവീര്യത്തോടെ എത്തും മുമ്പ് തന്നെ പ്രതിരോധിക്കാൻ ജാഗ്രതയോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും വിദ​ഗ്ധർ നിർദേശിച്ചു.

ALSO READ: India Covid Update: ആശങ്ക പടര്‍ത്തി കോവിഡ് വ്യാപനം, 24 മണിക്കൂറില്‍ 2,541 പേര്‍ക്ക് കൊറോണ

ഇതിനിടെ, മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. മാത്രമല്ല, കേരളത്തിൽ കോവിഡ് കണക്കുകൾ മറച്ചുവെക്കുന്നുവെന്നും ആക്ഷേപം ഉയരുകയാണ്. കൂടുതൽ പരിശോധനകൾ നടത്തി കണക്കുകൾ സുതാര്യമാക്കണം എന്നാണ് ആവശ്യമുയരുന്നത്. ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കാനുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇന്നുണ്ടായേക്കും. കണക്കുകൾ പ്രസിദ്ധപ്പെടുത്താതിരിക്കുന്ന സാഹചര്യത്തിലും കേസുകൾ വർദ്ധിക്കുന്നുണ്ടോ എന്നത് മനസ്സിലാക്കാൻ കൂടിയാണ് യോഗം ചേരുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണർത്തുകയാണ്. കോവിഡ് നാലാം തരംഗത്തിലേയ്ക്കാണ്  രാജ്യം നീങ്ങുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്  2,541  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 16,522 ആയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News