COVID Vaccine ഉത്പാദന കേന്ദ്രം സംസ്ഥാനത്ത് തുടങ്ങാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം

ഡോ. എസ്. ചിത്ര ഐഎഎസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും.

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 10:54 PM IST
  • തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും
  • പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിങ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി
  • സംസ്ഥാന ബജറ്റിലാണ് കേരളത്തി വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കുമെന്ന് അറിയിച്ചരുന്നത്.
  • കൂടാതെ സംസ്ഥാനത്ത് വാക്സിൻ ഗവേഷണത്തിനും ബജറ്റിൽ വകയിരിത്തിട്ടുണ്ട്.
COVID Vaccine ഉത്പാദന കേന്ദ്രം സംസ്ഥാനത്ത് തുടങ്ങാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം

Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് വാക്സിൻ (COVID Vaccine) ഉത്പാദന കേന്ദ്രം തുടങ്ങാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. ആരോഗ്യമന്ത്രി വീണ ജോർജാണ് (Veena George) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. 

ഡോ. എസ്. ചിത്ര ഐഎഎസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്‍റ്), ഡോ. വിജയകുമാര്‍ (വാക്സിന്‍ വിദഗ്ദ്ധന്‍,  ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.

ALSO READ : Kerala Budget 2021 Live Updates: വാക്സിൻ ഗവേഷണത്തിന് കേരളം,ബജറ്റിൽ10 കോടി വകയിരുത്തി

പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിങ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ALSO READ : Digital Education : എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കും, പ്രഥമ പരിഗണ ആദിവാസി കുട്ടികൾക്കെന്ന് മുഖ്യമന്ത്രി

ജൂൺ നാലാം തിയതി നടത്തിയ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ സംസ്ഥാന ബജറ്റിലാണ് കേരളത്തി വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കുമെന്ന് അറിയിച്ചരുന്നത്. സംസ്ഥാനത്തിനായി പ്രത്യേകം വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 

ALSO READ : Kerala COVID Update : ഇന്ന് 16,000ത്തിൽ അധികം കോവിഡ് കേസുകൾ, മരണ നിരക്ക് 150ൽ അധികം

കൂടാതെ സംസ്ഥാനത്ത് വാക്സിൻ ഗവേഷണത്തിനും ബജറ്റിൽ വകയിരിത്തിട്ടുണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനം വാക്സിൻ ഗവേഷണം ആരംഭിക്കുന്നത്. 10 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയത്. ഉടൻ തന്നെ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഇതിനോടൊപ്പം 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജാണ് സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News