തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകം പോലെയെന്നാണ് സിപിഐ പ്രവർത്തന റിപ്പോർട്ടിലെ വിമർശനം.രാഷ്ട്രീയ റിപ്പോര്‍ട്ടിൽ റവന്യൂ വകുപ്പിനെതിരെയും വിമര്‍ശനമുണ്ട്. ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ റവന്യൂവകുപ്പ് പരാജയമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയ ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങള്‍ തന്നെയാണ് ഇത്തവണ സി പി ഐ ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയാകുന്നത്. സി പി ഐക്കെതിരേയുള്ള രാഷ്ട്രീയ ആയുധം കൂടിയായിരുന്നു ജില്ലയിലെ പരിഹരിക്കപ്പെടാത്ത ഭൂമി പ്രശ്നങ്ങള്‍.
ALSO READ: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം
ഇവ പരിഹരിക്കാനുള്ള കാലതാമസം ജില്ലയിലെ പാര്‍ട്ടിയേയും ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സ്വന്തം വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മാതൃകാപരമായി മുമ്പോട്ട് പോകുമ്പോളും ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ റവന്യൂ വകുപ്പ് പരാജയമെന്നാണ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രിന്‍സ് മാത്യൂ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലെ വിമര്‍ശനം. പാട്ടക്കാലാവധി അവസാനിച്ചിട്ടും ഉടമകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമികള്‍ ഏറ്റെടുത്ത് ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പൊലീനെതിരേയും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്
സര്‍ക്കാരിനെ കരിവാരി തേയ്ക്കുന്നതാണ് പൊലീസിന്‍റെ പ്രവര്‍ത്തനം. യു എ പി എ പോലുള്ള കരിനിയമങ്ങല്‍ നടപ്പിലാക്കരുതെന്നാണ് എല്‍ ഡി എഫിന്‍റെ നയം. എന്നാല്‍ കേരളത്തിലെ പൊലീസ് ഈ നിയമവും നടപ്പിലാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...