സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വലമായ തുടക്കം

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. സമ്മേളനത്തിലെ മുതിര്‍ന്ന പ്രതിനിധിയായ ജില്ലാ കമ്മറ്റി അംഗം സിടി കൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മണ്ണാര്‍ക്കാട്ടെ വിവി ദക്ഷിണാമൂര്‍ത്തി നഗറിലായിരുന്നു ഉദ്ഘാടനം.

Last Updated : Dec 29, 2017, 03:36 PM IST
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വലമായ തുടക്കം

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. സമ്മേളനത്തിലെ മുതിര്‍ന്ന പ്രതിനിധിയായ ജില്ലാ കമ്മറ്റി അംഗം സിടി കൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മണ്ണാര്‍ക്കാട്ടെ വിവി ദക്ഷിണാമൂര്‍ത്തി നഗറിലായിരുന്നു ഉദ്ഘാടനം.

തുടര്‍ന്ന് രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നേതാക്കളും ജില്ലാ സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആദ്യ ദിനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച നടക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കേന്ദ്രകമ്മറ്റിസംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ വിജയരാഘവന്‍, എളമരം കരീം, പികെ ശ്രീമതി ടീച്ചര്‍, ബേബി ജോണ്‍, ടിപി രാമകൃഷ്ണന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, എകെ ബാലന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്.

41 ജില്ലാ കമ്മറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 31ന് സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.

Trending News