തൃശ്ശൂർ ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് കാരണം. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രമെന്നും എം എം വർഗീസ് പറഞ്ഞു. കഴിഞ്ഞദിവസം പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആദായ നികുതി വകുപ്പ് എം.എം. വർഗീസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് സമയത്താണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു കോടി രൂപ പിൻവലിക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നിയമവിധേയമായ ചിലവുകൾക്ക് വേണ്ടിയാണ് പണം പിൻവലിച്ചത് എന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കഴിഞ്ഞദിവസം ബാങ്കിൽ ഹാജരായത് ആദായനികുതി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ്. പിൻവലിച്ച തുക ചിലവാക്കരുതെന്ന് ആദായനികുതി വകുപ്പിന്റെ നിർദ്ദേശം ഉണ്ടായിരുന്നു.
ALSO READ: കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് എത്തുന്നു; ചിലവ് 11,560 കോടി രൂപ
ഈ പണം കൊണ്ടുവരണമെന്ന് ഇൻകം ടാക്സ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണവുമായി ബാങ്കിൽ എത്തിയതെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമാണെന്നും ബാങ്ക് അധികൃതർ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് ഇതിന് കാരണമെന്നും എം.എം വർഗീസ് പറഞ്ഞു. ആദായനികുതി വകുപ്പിന്റെ നടപടികളെ നിയമപരമായി നേരിടും എന്നും വർഗീസ് കൂട്ടിച്ചേർത്തു.
കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ്. പാർട്ടിക്കുള്ളത് നിയമപരമായ ഇടപാടുകൾ മാത്രം പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നു എം എം വർഗീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.