പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രവർത്തകയെ (CPM woman leader) പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങളെടുത്ത് (Nude Photos) പ്രചരിപ്പിച്ച കേസിലെ പ്രതി നാസറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമടുത്തത്. കേസിലെ രണ്ടാംപ്രതിയാണ് നാസർ.
സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ നാസർ കേസിലെ രണ്ടാംപ്രതിയാണ്. സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു. കേസിൽ, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി. ഇയാൾക്കെതിരെ നടപടിയെടുത്തിട്ടില്ല.
Also Read: CPM Meeting | പെരിയ കൊലക്കേസ്, സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനിതാ പ്രവർത്തകയെ കാറിൽ വച്ച് ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ട് യുവതിയെ നിരന്തരം ബന്ധപ്പെട്ടു.
Also Read: തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാലു പേർ പിടിയിൽ
സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പോലീസ് കേസ്. ഇതിൽ പത്ത് പേർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...