Models Accident Death Case | കൊച്ചി മോഡലുകളുടെ മരണം; ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈംബ്രാഞ്ച് നോട്ടിസ്

 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ്. സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 07:42 PM IST
  • കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് അയച്ചു.
  • 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യം.
  • സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.
Models Accident Death Case | കൊച്ചി മോഡലുകളുടെ മരണം; ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈംബ്രാഞ്ച് നോട്ടിസ്

കൊച്ചി: മുൻ മിസ് കേരള (Miss Kerala) വിജയിയും, റണ്ണറപ്പും ഉൾപ്പെടെ മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ പുതിയ നീക്കം. മോഡലുകളുടെ (Models) വാഹനം പിന്തുടർന്ന ഔഡി (Audi) കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് (Crime Branch) നോട്ടിസ് അയച്ചു. നോട്ടീസിൽ 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യം. സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.

അതേസമയം ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിലെ ജീവനക്കാർ കായലിലേക്ക് വലിച്ചെറിഞ്ഞ കേസിലെ നിര്‍ണായക തെളിവായ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു.  മീൻപിടിക്കാനിട്ട വലയിലാണ് ഹാർഡ് ഡിസ്‌ക് കുടുങ്ങിയത്. എന്നാൽ  ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. 

Also Read: Models Accident Death Case: ഹാർഡ് ഡിസ്കിനായി കൂടുതൽ തിരച്ചിലിന് സാധ്യത 

ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. 

നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലിനെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്നാണ് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് മരിച്ച അൻസി കബീറിന്റെ കുടുംബത്തിൻറെ ആവശ്യപ്പെട്ടു.

Also Read: Models Death : വാഹനപകടത്തിൽ മരണപ്പെട്ട മോഡലുകളെ മുമ്പും വാഹനം പിന്തുടർന്നിരുന്നതായി പരാതി

ഇതിനിടയിൽ അപകടപ്പെട്ട (Kochi Accident) കാറോടിച്ച ഡ്രൈവറെ (Driver) ഇന്നലെ വിളിച്ചുവരുത്തി മൊഴി (Statement) രേഖപ്പെടുത്തിയിരുന്നു.  മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് പോലീസ് (Police) നിഗമനം. ഡിജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് പരിശോധിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News