CUET 2023: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസിന് ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 01:13 PM IST
  • അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് ആണ്
  • ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക
  • വിവരങ്ങൾക്ക് വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം
CUET 2023: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസിന് ഇപ്പോൾ അപേക്ഷിക്കാം

CUET UG: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) CUET UG-യുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എൻട്രൻസ് ടെസ്റ്റിൽ (CUET 2023) പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് cuet.samarth.ac.in സന്ദർശിച്ച് അവരുടെ അപേക്ഷാ ഫോം പൂരിപ്പിക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് ആണ്. അപേക്ഷിക്കേണ്ട വിധം ചുവടെ.

ഘട്ടം 1- അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന്, വിദ്യാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് cuet.samarth.ac.in-ലേക്ക് പോകുക.
ഘട്ടം 2 രണ്ടാം ഘട്ടത്തിൽ, വെബ്‌സൈറ്റിന്റെ ഹോംപേജിൽ, CUET UG ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3- ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക.
ഘട്ടം 4- ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
ഘട്ടം 5- സബ്മിറ്റ് ചെയ്ത ശേഷം, ഭാവിയിലെ ഉപയോഗത്തിനായിഹാർഡ് കോപ്പി സൂക്ഷിക്കുക.

പരീക്ഷ മെയ് 21-ന്

CUET UG പരീക്ഷ 2023 മെയ് 21-ന് രാജ്യത്തുടനീളം നടത്തുമെന്ന് UGC ചെയർമാൻ അറിയിച്ചു. ഈ പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏത് കേന്ദ്ര സർവകലാശാലയിലും പ്രവേശനം നേടാം . ഈ പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമെ കേന്ദ്ര സർവ്വകലാശാലകളിൽ പ്രവേശനം നേടാൻ കഴിയൂ.

അപേക്ഷാ ഫീസ്

മൂന്ന് വിഷയങ്ങൾക്ക് മാത്രം അപേക്ഷിക്കുന്ന പൊതുവിഭാഗം വിദ്യാർത്ഥികൾക്ക്  750 രൂപയും, ഒബിസി വിഭാഗം വിദ്യാർഥികൾക്ക് 700 ഉം, സംവരണ വിഭാഗത്തിലുള്ളവർക്ക് 650 രൂപയും ഫീസായി അടക്കേണ്ടി വരും. വിഷയങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഫീസും വർധിക്കും.  7 അല്ലെങ്കിൽ 10 വിഷയങ്ങൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ  1,500 രൂപയും 1,750 രൂപയും അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടിവരും,ഒബിസി വിഭാഗം വിദ്യാർത്ഥികൾക്ക് 1,400 രൂപയും 1,650 രൂപയുമാണ് ഫീസ്. ഇതോടൊപ്പം സംവരണ വിഭാഗക്കാർ 1300 രൂപയും 1550 രൂപയും അടയ്‌ക്കേണ്ടി വരും. കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുന്നത് തുടരുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News