ന്യൂഡല്‍ഹി: അറബിക്കടലിലെ ചുഴലിക്കാറ്റ് (Cyclone) പടിഞ്ഞാറൻ തീരങ്ങളിൽ ശക്തിയാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് എൻ.ഡി.ആർ.എഫ് സംഘം എത്തുന്നു. ഒൻപത് സംഘങ്ങളെയാണ് അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾക്കായി പ്രത്യേക വിമാനത്തിൽ കേരളത്തിലേക്ക് എത്തുന്നത്.
സംസ്ഥാനത്ത് റെഡ് അലര്‍ട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ,ഇടുക്കി ജില്ലകളിലേയ്ക്കാണ് സംഘത്തെ അയക്കുക. ഇരുപത് പേരടങ്ങുന്ന സംഘമാണ് ഒരോ ജില്ലയിലേക്കും എത്തുക.
ALSO READ: പ്രാണവായു മുടങ്ങില്ല; ടാങ്കറുകളുടെ വളയം പിടിക്കാൻ തയ്യാറായി കെഎസ്ആർടിസി ഡ്രൈവർമാർ
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ pic.twitter.com/Iat8cM7vNJ
— Kerala State Disaster Management Authority (@KeralaSDMA) May 13, 2021
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയുണ്ടാവും. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലർട്ട് എന്നത് ഏറ്റവും ഉയർന്ന അലർട്ട് ആണ്. ആയതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദേശിച്ചതായി ഇന്നലെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച കുറിപ്പിൽ പറയുന്നു.
മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, മെയ് 15 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുത നപടി ക്രമീകരണങ്ങളും സംസ്ഥാനം നടപ്പാക്കി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...