കൊച്ചി: പിതാവിനെതിരെയുള്ള മകളുടെ പോക്സോ കേസ് വ്യാജമെന്ന് കണ്ടെത്തി ഹൈക്കോടതി. അച്ഛനെതിരെ മകള്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതോടെ ക്രിമിനല്‍ നടപടികള്‍ കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
പെൺകുട്ടിക്കുണ്ടായിരുന്ന പ്രണയ ബന്ധം എതിർത്തതാണ് പിതാവിനെതിരെ ലൈംഗീകാരോപണ പരാതി നൽകാൻ കാരണം. ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ കേസ് റദ്ദാക്കുന്നതെന്നു കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത മകളെ ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മനസിലായപ്പോഴാണ് കുട്ടിയോട് പരാതി നൽകണമെന്ന് പിതാവ് നിർബന്ധിച്ചത്. എന്നാൽ പിതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിപ്പെടാൻ ആണ്‍കുട്ടി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു.
ഇതിന് പിന്നാലെ തനിക്കെതിരെയുള്ള കള്ളക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെ പരിഗണനയിലായിരുന്നു. ഇതിന് പിന്നാലെ പിതാവിനെതിരെയുള്ളത് വ്യാജ പരാതിയെന്ന് കാട്ടി കുട്ടിയുടെ അമ്മ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പിതാവിനെക്കുറിച്ച് ഇവരുടെ കുടുംബം മുഴുവന്‍ നല്ല അഭിപ്രായമാണ് പറയുന്നതെന്ന് വിക്ടിം റൈറ്റ്‌സ് സെന്റര്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. ഇതിന് ശേഷമാണ് കോടതി കേസ് തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.