തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഓണക്കാലത്ത് മദ്യവിൽപ്പനയിൽ കുറവ്. കഴിഞ്ഞ വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് ഇത്തവണയുണ്ടായത്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 701 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടിയുടെ വിൽപ്പനയാണ് നടന്നത്.
അതേസമയം, ഉത്രാട ദിനത്തിലെ മദ്യവിൽപ്പനയിൽ വർധനയുണ്ടായി. ഉത്രാട ദിനത്തിൽ നാല് കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. തിരുവോണ ദിനത്തിൽ ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളും നടക്കുന്ന വിൽപ്പനയുടെ കണക്ക് കൂടി നോക്കിയാണ് അന്തിമ വിൽപ്പന കണക്കാക്കുന്നത്.
പൊന്നോണത്തെ വരവേറ്റ് മലയാളികൾ
അത്തം മുതൽ തുടങ്ങിയ ആഘോഷങ്ങൾ നാളെ തിരുവോണത്തോടെ പാരമ്യത്തിലെത്തും. ഓണവിപണി മുൻകൂട്ടിക്കണ്ട് കടകമ്പോളങ്ങളെല്ലാം നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. കവലകൾ തോറും ചെറുകിട പച്ചക്കറി വ്യാപാരങ്ങളും കർഷക സ്റ്റാളുകളും ആരംഭിച്ചിരുന്നു. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും തിരുവോണം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.
പൂക്കളവും ഓണക്കോടിയും സദ്യയുമെല്ലാമായി ഒത്തൊരുമയുടെ ഒരു പൊന്നോണക്കാലം കൂടി മലയാളികൾ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇത്തവണ ഉണ്ടാകില്ല.
തിരുവോണദിനത്തിലെ പ്രധാനകാര്യം ഓണസദ്യ തന്നെയാണ്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ഓണസദ്യ കഴിക്കും. ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികൾ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്കാരിക വിനോദങ്ങളിലൽ ഒന്നാണ് ഓണക്കളികൾ.
കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്. കാലമെത്രമാറിയാലും ഓർമ്മകളുമായി എല്ലാ വർഷവും ഓണമെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.