ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ?; പരിശോധിക്കാന്‍ പൊലീസ്; സാമ്പിള്‍ ശേഖരിച്ചു

അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനായാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 10:08 AM IST
  • ഇന്നലെ അറസ്റ്റിലായ നടനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ മരട് പൊലീസ് വിട്ടയച്ചിരുന്നു
  • തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്
  • അഭിമുഖത്തിന്റെ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു
ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ?; പരിശോധിക്കാന്‍ പൊലീസ്; സാമ്പിള്‍ ശേഖരിച്ചു

കൊച്ചി : അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അവതാരക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടനോടും ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് നല്‍കി.

 ഇന്നലെ അറസ്റ്റിലായ നടനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ മരട് പൊലീസ് വിട്ടയച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രീനാഥ് ഭാസിയുടെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്കായി എടുത്തിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിനായാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.

 അഭിമുഖത്തിന്റെ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു. ഈ വിഡിയോയില്‍ പൊലീസ് ചില അസ്വാഭാവികത കണ്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് നടന്‍ ലഹരി ഉപയോഗിച്ചോ എന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്നാണ് നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News