ബിജെപിയിലെ സ്ഥാനങ്ങള്‍ രാജിവച്ച്‌ സംവിധായകൻ Ali Akbar

ഫേസ്ബുക്കിലൂടെയാണ് അലി അക്ബർ രാജിവച്ച കാര്യം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 04:21 PM IST
  • സംവിധായകൻ അലി അക്ബർ ബി.ജെ.പി സംസ്ഥാന സമിതി ഭാരവാഹിത്വത്തിൽ നിന്ന് രാജിവച്ചു.
  • പുനഃസംഘടനയിലെ അതൃപ്തിയാണു രാജിക്കു കാരണം.
  • പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ വ്യക്തമാക്കി.
ബിജെപിയിലെ സ്ഥാനങ്ങള്‍ രാജിവച്ച്‌ സംവിധായകൻ Ali Akbar

തിരുവനന്തപുരം: ബിജെപിയിലെ (BJP) എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുന്നതായി സംവിധായകൻ അലി അക്ബർ (Ali Akbar). പുനഃസംഘടനയിലെ അതൃപ്തിയാണ് രാജിക്ക് (Resignation) കാരണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ (Assembly Election) കൊടുവള്ളിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അലി അക്ബര്‍. ഫേസ്ബുക്കിലൂടെയാണ് (Facebook) അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്. 

എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞെന്നും പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ നിരവധി പ്രതികരണങ്ങൾ വന്നതോടെ താൻ ആരോടും ഇടഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി മറ്റൊരു കുറിപ്പു കൂടി ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Also Read: Nedumudi Venu: ഓർമയായി ആ നടനം, അഭിനയ കുലപതിക്ക് വിട ചൊല്ലി കേരളം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടി കൊണ്ട് തടവിലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടി വന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്.

Also Read: BJP National Executive List | ബിജെപി ദേശീയ നിർവ്വാഹകസമിതി പുനസംഘടിപ്പിച്ചു

മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ, ഒച്ചയില്ലാത്തവന്‍റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു... എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ. - അലി അക്ബ‌ർ കുറിച്ചു. 

 മലബാർ കലാപ (Malabar rebellion) നായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി അലി അക്ബര്‍ (Ali Akbar) സംവിധാനം ചെയ്യുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് (Shooting) പുരോ​ഗമിക്കുകയാണ്. സിനിമയുടെ ഓരോ പുരോഗമനങ്ങളും അദ്ദേഹം ഫെയ്സ്ബുക്കിൽ (Facebook) പങ്കിടാറുണ്ട്. ഇതിന് പരിഹസിച്ചും പിന്തുണച്ചും ഒട്ടേറെ പേർ പോസ്റ്റിന് താഴെ എത്താറുമുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News