കോഴിക്കോട്: അരിവാൾ രോഗം വന്ന് മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം.വയനാട് സ്വദേശിയായ ആദിവാസി യുവാവിന്റെ മൃതദേഹത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അനാദരവ് കാണിച്ചതായി ബന്ധുക്കളുടെ ആരോപണം.
വയനാട് പനമരം പഞ്ചായത്തിലെപുതൂർ കോളനിയിലെ 19 കാരനായ അഭിഷേകിന്റെ മൃതദേഹത്തോടാണ് മെഡിക്കൽ കോളേജ് അധികൃതർ അനാദരവ് കാണിച്ചതായി ആരോപണം.മൃതദേഹത്തിൽ ഘടിപ്പിച്ചിരുന്ന ഇഞ്ചക്ഷൻ ഉപകരണങ്ങൾ പോലും നീക്കം ചെയ്യാതെയാണ് മൃതദേഹം കൈമാറിയത് എന്നും ബന്ധുക്കൾ പറയുന്നു.
വിവരം സ്ഥലത്തെ ആശാ വർക്കറാണ് സമീപത്തെ ആശുപത്രിയിൽ അറിയിച്ചത്. തുടർന്ന് ഇവരെത്തിയാണ് മൃതദേഹത്തിൽ നിന്നും ഇത് നീക്കം ചെയ്തത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്
ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഗുരുവായൂരില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി 44 വയസ്സുള്ള തരകന്‍ ജിജോ ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് രാത്രി എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ ജിജോയെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..
ios Link - https://apple.co/3hEw2hy