കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ല; തുഷാര്‍ വെള്ളാപ്പള്ളി

ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നതാണ് കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച. അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. 

Last Updated : Dec 27, 2018, 11:33 AM IST
കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ല; തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നതാണ് കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ച. അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. 

എന്നാല്‍ ഇന്നലെ ഉച്ചയ്ക്കാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. 

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.

ബിജെപിയുടെയും എന്‍ എസ് എസിന്‍റെയും പങ്കാളിത്തത്തോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി ആചരിച്ചത്. വൈകിട്ട് ആറിനായിരുന്നു അയ്യപ്പ ജ്യോതി തെളിയിച്ചത്. 14 ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, ഒ. രാജഗോപാല്‍ എം.എല്‍.എ, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Trending News