Dr. M Krishnan Nair | അര്‍ബുദ രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറുമായ ഡോ.എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 09:55 AM IST
  • അർബുദ രോ​ഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരി​ഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്
  • തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറായിരുന്നു
  • ലോകാരോ​ഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അം​ഗമായിരുന്നു
  • കാൻസർ കെയർ ഫോർ ലൈഫ് എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു
Dr. M Krishnan Nair | അര്‍ബുദ രോഗ ചികിത്സാ വിദഗ്ധനും തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറുമായ ഡോ.എം. കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: അർബുദ രോ​ഗ ചികിത്സാ വിദ​ഗ്ധൻ (Oncologist) ഡോ.എം. കൃഷ്ണൻ നായർ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.

അർബുദ രോ​ഗ ചികിത്സാ മേഖലയിലെ (Cancer Treatment) സംഭാവനകൾ പരി​ഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറായിരുന്നു. ലോകാരോ​ഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അം​ഗമായിരുന്നു. കാൻസർ കെയർ ഫോർ ലൈഫ് എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു.

1985ൽ ആർസിസിയിൽ കമ്മ്യൂണിറ്റി ആൻഡ് പ്രിവന്റീവ് ഓങ്കോളജി ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും സമ​ഗ്രവുമായ കാൻസർ സെന്ററായി ആർസിസിയെ മാറ്റിയതിൽ കൃഷ്ണൻ നായർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആന്റ് പാലിയേറ്റീവ് കെയർ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പാക്കി. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി നടപ്പാക്കിയതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News