Dr Vandana Case: മകൾക്ക് പ്രാഥമിക ചികിത്സ പോലും നൽകിയില്ല; സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്തിനെന്ന് വന്ദനയുടെ പിതാവ്

Dr Vandana Murder Case: ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്കിരിക്കേണ്ടി വന്നു വന്ദന തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്നും പോലീസിന്റെ കയ്യിലുള്ള കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ രേഖയായുള്ളത് മറ്റു കാര്യങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്നും വന്ദനയുടെ പിതാവ് ആവശ്യപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 7, 2024, 12:50 PM IST
  • കഴിഞ്ഞ ദിവസമായിരുന്നു വന്ദന കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്.
  • ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി സിബിഐ അന്വേഷണം ആവശ്യമില്ല എന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
Dr Vandana Case: മകൾക്ക് പ്രാഥമിക ചികിത്സ പോലും നൽകിയില്ല; സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്തിനെന്ന് വന്ദനയുടെ പിതാവ്

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ട എന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്. വന്ദനയ്ക്ക് നാലു മണിക്കൂറുകളോളം ചികിത്സകൾ ഒന്നും ലഭിച്ചില്ല എന്നും പോലീസിന്റെ മുന്നിൽ നിന്നും നടന്ന കുറ്റകൃത്യമാണിത് രക്ഷിക്കണമെന്ന് മകൾ പറഞ്ഞിട്ട് പോലും ആരും രക്ഷിച്ചില്ല, സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും വന്ദനയുടെ പിതാവ് മോഹൻദാസ് പ്രതികരിച്ചു.

20 തവണയാണ് കേസ് മാറ്റിവച്ചത്. സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിലും മറ്റു ചില കാര്യങ്ങളിലും അവ്യക്തതയുണ്ട്. പോലീസിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞാലും തെറ്റില്ല. സംഭവം നടക്കുമ്പോൾ പോലീസിനും ഹോംഗാർഡിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്കിരിക്കേണ്ടി വന്നു വന്ദന തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്നും പോലീസിന്റെ കയ്യിലുള്ള കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ രേഖയായുള്ളത് മറ്റു കാര്യങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം വേണമെന്നും വന്ദനയുടെ പിതാവ് ആവശ്യപ്പെടുന്നു.

ALSO READ: ടിക്കറ്റ് എടുത്തില്ലെങ്കിൽ വേഗം പോയി എടുത്തോളൂ...! 1 കോടിയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഉടൻ

 കഴിഞ്ഞ ദിവസമായിരുന്നു വന്ദന കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. പോലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും, കൊലപാതകം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ കേസ് ഫയൽ സമർപ്പിച്ച പോലീസ് കാര്യക്ഷമമായാണ് പ്രവർത്തിച്ചെന്നുമാണ് കോടതിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി സിബിഐ അന്വേഷണം ആവശ്യമില്ല എന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News