Covi19: കോവിഡ് ചികിത്സക്കായി, അമിത ബില്ല് ആശുപത്രിക്കെതിരെ കേസ്

അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : May 10, 2021, 12:01 PM IST
  • ക്ലിനിക്കൽ എസ്റ്റാബ്ലിഷ് ആക്ട് പ്രകാരമാണ് നടപടി
  • രോഗികളിൽ നിന്നും ഫീസിന്റെ വിവരങ്ങൾ മറച്ചുവെച്ചു, അമിത നിരക്ക് ഈടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
  • ആശുപത്രിക്കെതിരെ അമിത നിരക്ക് ഇടാക്കിയെന്ന് കാണിച്ച് തൃശ്ശൂർ സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു.
  • കോവിഡ് ചികിത്സക്കായി അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയത്.
Covi19: കോവിഡ് ചികിത്സക്കായി, അമിത ബില്ല് ആശുപത്രിക്കെതിരെ കേസ്

കൊച്ചി : കോവിഡ് (Covid19) ചികിത്സക്ക് അമിത നിരക്ക് ഏർപ്പെടുത്തി ആലുവയിലെ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് ചികിത്സയുടെ പേരിൽ നടത്തുന്ന കൊള്ളയെപറ്റി സംസ്ഥാനത്ത് വ്യാപകമായാണ് പരാതി ഉയരുന്നത്.

ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയ്‌ക്കെതിരെ പോലീസ് (Kerala Police) കേസ് എടുത്തു.ക്ലിനിക്കൽ എസ്റ്റാബ്ലിഷ് ആക്ട് പ്രകാരമാണ് നടപടിആലുവ ഇസ്റ്റ് പോലീസാണ് കേസ് എടുത്തത്. രോഗികളിൽ നിന്നും ഫീസിന്റെ വിവരങ്ങൾ മറച്ചുവെച്ചു, അമിത നിരക്ക് ഈടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ALSO READ : Covid 19 വൈറസ് വായുവിലൂടെയും പകരാം; 6 അടി ദൂരത്തിനപ്പുറവും രോഗം പകരാൻ സാധ്യത

അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു. ആശുപത്രിക്കെതിരെ അമിത നിരക്ക് ഇടാക്കിയെന്ന് കാണിച്ച് തൃശ്ശൂർ സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു.

ALSO READ : Covid19: കോവിഡ് മുക്തരാവുന്നവരിൽ ഫംഗസ് അണുബാധ,ഇതുവരെ മരിച്ചത് എട്ട് പേർ

കോവിഡ് ചികിത്സക്കായി അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37,352 രൂപയാണ് ആശുപത്രി ഈടാക്കിയത്. ഇതോടെയാണ് കൊറോണയുടെ മറവിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയെക്കുറിച്ച് വ്യക്തമാക്കി യുവാവ് രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News